ETV Bharat / bharat

ബിഹാര്‍ പിടിക്കാന്‍ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതല

മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ വോട്ടെടുപ്പും നവംബര്‍ 10ന് വോട്ടെണ്ണലും നടക്കും.

ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതല  ദേവേന്ദ്ര ഫഡ്‌നാവിസ് ബിഹാര്‍  ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്  ബിഹാര്‍ ബിജെപി  ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  bihar assembly election 2020  bihar election bjp  maharashtra former cm  devendra fadnavis bihar election  bihar poll in charge bjp
ബിഹാര്‍ പിടിക്കാന്‍ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതല
author img

By

Published : Sep 30, 2020, 5:31 PM IST

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപിയുടെ പ്രചാരണ ചുമതല വഹിക്കും. 243 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ വോട്ടെടുപ്പും നവംബര്‍ 10ന് വോട്ടെണ്ണലും നടക്കും.

ബിഹാര്‍ ബിജെപി നേതൃത്വവുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഫഡ്‌നാവിസിന് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി ആഭ്യന്തര യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫഡ്‌നാവിസ് പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫഡ്‌നാവിസ് ബിഹാറില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്നു.

ഇന്നലെ ജെപി നദ്ദ വിളിച്ച യോഗത്തില്‍ ജെഡി(യു)- എല്‍ജെപി കക്ഷികളുമായി സീറ്റ് വിഭജിക്കേണ്ടതും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും ചര്‍ച്ചയായിരുന്നു. ബിജെപി വാഗ്‌ദാനം ചെയ്ത സീറ്റുകളില്‍ എല്‍ജെപിയില്‍ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ചുമതല അനുഭവസമ്പന്നനായ ഫഡ്‌നാവിസിന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.