മുംബൈ: മഹാരാഷ്ട്രയുടെ കിഴക്കൻ ഭാഗങ്ങളിൽ വെട്ടുക്കിളി ഭീഷണി വർധിക്കുന്നു. വെട്ടുക്കിളി ശല്യം നിയന്ത്രിക്കുന്നതിനായി കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ വിളകളിൽ കീടനാശിനി തെളിക്കുന്ന പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിദർഭ മേഖലയിലെ അഞ്ച് ഗ്രാമങ്ങളിൽ വെട്ടുക്കിളി ആക്രമണം ശക്തമായതായാണ് പ്രാഥമിക വിവരം. ഇവിടെയുള്ള എല്ലാ വിളകളും വെട്ടുക്കിളി ആക്രമണത്തിൽ നശിച്ചു. ഇവയെ തുരത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ഗ്രാമീണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജോയിന്‍റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ രവീന്ദ്ര ഭോസാലെ പറഞ്ഞു.