ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദരീക്ക് ഒ ബ്രിയന്‍. രാജ്യസഭാ സമ്മേളനത്തിന് ശേഷം സംസാരിക്കുകയായിന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതെന്ന് ലോക രാജ്യങ്ങള്‍ അറിയണം. അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കാണുന്നത് ജനാധിപത്യത്തിന്‍റെ കശാപ്പാണ്.
അവസാനമായി ഇത്തരത്തില്‍ ഒരു സംഭവം നടന്നത് 1962ല്‍ ചൈനീസ് അധിനിവേശ സമയത്താണ്. ശൂന്യവേളയുടെ സമയം 30 മിനുട്ടാക്കി ഭരണ പക്ഷം വെട്ടിക്കുറച്ചു. അടുത്ത സെഷന്‍ വെറും രണ്ട് മിനുട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് സഭയിലെ ഓര്‍ഡിനന്‍സ് ചര്‍ച്ചകളില്‍ സമയം ലഭിച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ വന്നെങ്കിലും ഇതൊന്നും ഒരു കമ്മിറ്റിക്കും വിട്ടില്ല. അന്തര്‍ദേശീയ ജനാധിപത്യ ദിനത്തില്‍ ലോക രാജ്യങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.