ഡൽഹി: തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് 13.7 ഡിഗ്രി സെൽഷ്യസ് താപനില.സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കുറവാണ് ഇത്.11 വർഷത്തിന് ശേഷമാണ് ഒക്‌ടോബർ മാസത്തിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നതെന്നും ഡൽഹിയിൽ ശൈത്യകാലം നേരത്തെ എത്തിയെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്‌ടോബർ മാസത്തിൽ താപനില ഇത്രയും കുറയാറില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
2009ലാണ് ഇതിന് മുമ്പ് ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 13.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 15,16 ഡിഗ്രിയിൽ സാധാരണ താപനില തുടരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഡൽഹിയിലെ മലിനീകരണ പ്രശ്‌നം കൂടുതൽ രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കാറ്റിന്‍റെ വേഗത കുറഞ്ഞെന്നും മലിനീകരണ തോത് വർധിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.