ETV Bharat / bharat

പൊടിക്കാറ്റ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വരാനിരിക്കുന്ന പൊടിക്കാറ്റാണ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ മോശമാക്കിയേക്കാമെന്ന് പരിസ്ഥിതി വന കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

author img

By

Published : Apr 15, 2020, 9:54 AM IST

Delhi's air quality may deteriorate due to western dust storms  SAFAR  പൊടിക്കാറ്റ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ മോശമാക്കിയേക്കാം  വായു ഗുണനിലവാര സൂചിക  Delhi  delhi enviornment news  delhi latest news
പൊടിക്കാറ്റ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ മോശമാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പൊടിക്കാറ്റ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ മോശമാക്കിയേക്കാമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി വന കാലാവസ്ഥാ മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ 15 ഓടെയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പൊടിക്കാറ്റ് വായു ഗുണനിലവാരത്തെ താഴ്‌ത്തുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍റ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസര്‍ച്ച് അധികൃതരും പറയുന്നു. ഏപ്രില്‍ 16ന് വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടായേക്കാമെന്നും അധികൃതര്‍ പറയുന്നു.

ഇന്നത്തെ കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും വായു മലിനീകരണ സൂചിക (എ.ക്യു.ഐ) ഒരു ക്യൂബിക് മീറ്ററിന് 110 മൈക്രോ ഗ്രം എന്ന നിലയില്‍ തൃപ്‌തികരമായി തുടരുന്നു. എ.ക്യു.ഐ 51 നും 100 നും ഇടയിലാണെങ്കില്‍ തൃപ്‌തികരവും 101-200 നിടയില്‍ മിതവും 200-300നിടയില്‍ അനാരോഗ്യകരവും 300- 400 നിടയില്‍ വളരെ അനാരോഗ്യകരവും 401-500നിടയില്‍ ആണെങ്കില്‍ അപകടകരവുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.