ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം ബുധനാഴ്‌ച രാവിലെ മോഡറേറ്റ് വിഭാഗത്തിലാണെന്നും വെള്ളിയാഴ്‌ചയോടെ ഇത് മോശമാകുമെന്നും കാലാവസ്ഥ പ്രവചന ഏജൻസി അറിയിച്ചു.
ഇന്ന് രാവിലെ 10:30ന് ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 160 രേഖപ്പെടുത്തി. ഇത് മോഡറേറ്റ് വിഭാഗത്തിൽ പെടുന്നു. ചൊവാഴ്‌ചത്തെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാരം 177 ആയിരുന്നു.
0 മുതൽ 50 വരെയുള്ള വായു ഗുണനിലവാരത്തെ മികച്ചതെന്നും 51 മുതൽ 100 വരെ തൃപ്‌തികരമെന്നും 101 മുതൽ 200 വരെ മോഡറേറ്റെന്നും 201 മുതൽ 300 വരെ മോശമെന്നും 301 മുതൽ 400 വരെ വളരെ മോശമെന്നും 401 മുതൽ 500 വരെ ഗുരുതരമെന്നുമാണ് കണക്കാക്കുന്നത്.
അനുകൂലമായ വെന്‍റിലേഷൻ അവസ്ഥ വ്യാഴാഴ്‌ച ദില്ലിയിലെ വായു ഗുണനിലവാരം മോഡറേറ്റ് വിഭാഗത്തിൽ നിർത്താൻ സാധ്യതയുണ്ടെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് പറഞ്ഞു.
എന്നിരുന്നാലും കാലവർഷം വൈകുന്നതും മറ്റും വാരാന്ത്യത്തോടെ ദില്ലിയുടെ വായുവിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്‌ച രാജസ്ഥാനിൽ മൺസൂൺ കുറയാൻ തുടങ്ങിയെന്നും വ്യാഴാഴ്‌ചയോടെ ഇത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിന്മാറുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.