ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡിനെതിരെ നടക്കുന്നത് ശക്തമായ പോരാട്ടം: അരവിന്ദ് കെജ്‌രിവാൾ

പ്ലാസ്‌മ തെറാപ്പിയും വിവിധ തരത്തിലുള്ള സര്‍വേകളും ഒപ്പം സ്‌ക്രീനിങും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കെജ്‌രിവാള്‍.

COVID-19  Arvind kejriwal  coronavirus  oxymetres  serological survey  അരവിന്ദ് കെജ്‌രിവാൾ  ഡല്‍ഹി  ഡല്‍ഹി കൊവിഡ്  കൊവിഡ് 19
ഡല്‍ഹിയില്‍ കൊവിഡിനെതിരെ നടക്കുന്നത് ശക്തമായ പോരാട്ടം: അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jun 27, 2020, 4:51 PM IST

ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊവിഡിനെതിരെ ശക്തമായ യുദ്ധം നടത്തുകയാണെന്നും തങ്ങൾ വിജയികളായി മാറുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചും പരിശോധനയും ഐസൊലേഷന്‍ സംവിധാനങ്ങളും കാര്യക്ഷമമാക്കിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. പള്‍സ് ഓക്‌സിമീറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍റേറ്ററുകളുടെ ഉപയോഗവും സഹായകമായി. പ്ലാസ്‌മ തെറാപ്പിയും വിവിധ തരത്തിലുള്ള സര്‍വേകളും ഒപ്പം സ്‌ക്രീനിങും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ കിടക്കകളുടെ അപര്യാപ്‌തതയില്ല. 13,500 കിടക്കകൾ ലഭ്യമാണ്. ഇവയില്‍ 7,500 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ 20,000ത്തോളം സാമ്പിളുകൾ ദിനംപ്രതി പരിശോധിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.