ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പരീക്ഷകൾ മാറ്റിവെക്കേണ്ടി വന്നത് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തെ ബാധിക്കുമെന്ന് സിബിഎസ്ഇ. വടക്ക് കിഴക്കൻ ഡല്‍ഹിയില്‍ സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെ ബോര്‍ഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റി വെച്ചിരുന്നു. ഇവ നടത്തുന്നതില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ അത് വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. മെഡിസിൻ, എഞ്ചിനീയറിങ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനം കുട്ടികളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ബോര്‍ഡ് പരീക്ഷകൾ മാറ്റിവെച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ എത്രയും വേഗം പരീക്ഷ നടത്തുമെന്നും സംഘര്‍ഷം കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാൻ അവസരം കൊടുക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു. വടക്ക് കിഴക്കൻ ഡല്‍ഹിയിലെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെയുള്ള പരീക്ഷകൾ സിബിഎസ്‌ഇ മാറ്റിവെച്ചിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമായ സാഹചര്യത്തില്‍ തിങ്കളാഴ്‌ച മുതല്‍ നേരത്തെ തീരുമാനിച്ച തീയതി പ്രകാരം പരീക്ഷകൾ നടത്തും. അതേസമയം മാര്‍ച്ച് ഏഴ് വരെ സ്‌കൂളുകൾ അടച്ചിടുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.
ഡല്‍ഹി സംഘര്‍ഷം; പരീക്ഷകൾ മാറ്റിവെച്ചത് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തെ ബാധിക്കുമെന്ന് സിബിഎസ്ഇ - സിബിഎസ്ഇ
വടക്ക് കിഴക്കൻ ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെയുള്ള പരീക്ഷകൾ സിബിഎസ്‌ഇ മാറ്റിവെച്ചിരുന്നു.