ETV Bharat / bharat

ഡല്‍ഹി കലാപം; മുഹമ്മദ് ഷാനവാസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - delhi riot

ഫെബ്രുവരി 26നാണ് ഗോകുല്‍പുരി സ്വദേശി ദില്‍ബാര്‍ നെഗിയെന്ന 22കാരനെ കൈയും കാലും വിച്ഛേദിക്കപ്പെട്ട് മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയത്

delhi violence  Mohammad Shahnawaz  ഡല്‍ഹി കലാപം  മുഹമ്മദ് ഷാനവാസിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു  ന്യൂഡല്‍ഹി  delhi riot  delhi riot murder case
ഡല്‍ഹി കലാപം; മുഹമ്മദ് ഷാനവാസിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
author img

By

Published : Mar 12, 2020, 8:24 AM IST

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെയുണ്ടായ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഷാനാവാസിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ഫെബ്രുവരി 26നാണ് ഗോകുല്‍പുരി സ്വദേശി ദില്‍ബാര്‍ നെഗിയെന്ന 22കാരനെ കൈയും കാലും വിച്ഛേദിക്കപ്പെട്ട് മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച ഡല്‍ഹി കോടതി പ്രതിയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

ഫെബ്രുവരി 24നാണ് ശിവവിഹാര്‍ തിഹാരയ്‌ക്ക് സമീപം കലാപം നടന്നത്. മുഹമ്മദ് ഷാനാവാസും കൂട്ടാളികളും ഇവിടെയുള്ള നിരവധി കടകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ദില്‍ബാറിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി ഷാനവാസിനെയും കൂട്ടാളികളെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഗോകുൽപുരി പൊലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.