ETV Bharat / bharat

ഐ‌പി‌എൽ വാതുവെപ്പ്; ആറ് പേരെ അറസ്റ്റ് ചെയ്തു - ഐ‌പി‌എൽ വാതുവെപ്പ്

ഗൗരവ് സെജ്‌വാൾ (30), സോനു രതി (37), സാഹിൽ ലൂത്ര (28), മോഹിത് ദാഗർ (27), ഹേമന്ത് ദലാൽ (30), സഞ്ജയ് രതി (38) എന്നിവരാണ് അറസ്റ്റിലായത്.

Delhi: Six held for betting on IPL match  betting on IPL  Six held  ഐ‌പി‌എൽ വാതുവെപ്പ്; ആറ് പേരെ അറസ്റ്റ് ചെയതു  ഐ‌പി‌എൽ വാതുവെപ്പ്  ആറ് പേരെ അറസ്റ്റ് ചെയതു
ഐ‌പി‌എൽ വാതുവെപ്പ്; ആറ് പേരെ അറസ്റ്റ് ചെയതു
author img

By

Published : Oct 6, 2020, 5:59 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സും ബംഗളൂര്‍ റോയൽ ചലഞ്ചേഴ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ വാതുവെപ്പ് നടത്തിയെന്നാരോപിച്ച് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി രാജ്പൂർ ഖുർദ് ഗ്രാമത്തിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയതായി ഡിസിപി അതുൽ കുമാർ താക്കൂർ പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോള്‍ ആറ് പേരെ ലാപ്‌ടോപ്പുമായി ഇരിക്കുന്നതായും വാതുവയ്പ്പ് നടത്തുന്നതായും കാണപ്പെട്ടതായി പോലീസ് പറഞ്ഞു. റെയ്ഡിനിടെ 1,19,700 രൂപയുടെ പണവും ഒമ്പത് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും പിടിച്ചെടുത്തു. മൈതാൻ ഗർഹി പോലീസ് സ്റ്റേഷനിൽ ചൂതാട്ട നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. ഗൗരവ് സെജ്‌വാൾ (30), സോനു രതി (37), സാഹിൽ ലൂത്ര (28), മോഹിത് ദാഗർ (27), ഹേമന്ത് ദലാൽ (30), സഞ്ജയ് രതി (38) എന്നിവരാണ് അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.