ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വിവിധ കേസുകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 683 കേസുകള്‍. ഫെബ്രുവരി 24 മുതല്‍ 25 വരെ നഗരത്തെ നടുക്കിയ ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 1,983 പേരെ ഇതുവരെ അറസ്റ്റു ചെയ്തു. ഡല്‍ഹി പൊലീസാണ് ഇക്കാര്യമറിയിച്ചത്.
ആയുധ നിയമ പ്രകാരമുള്ള 48 കേസുകള്‍ ഫയല്‍ ചെയ്തു. ക്രമസമാധാനം പാലിക്കാന്‍ സഹായിച്ച വിവിധ സമിതികള്‍ നിരന്തരം യോഗങ്ങള്‍ നടത്തുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ആകെ 251 യോഗങ്ങള്‍ നടത്തി. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു.
ഫെബ്രുവരി 24ന് ജാഫ്രാബാദ്-മജ്പൂരില്‍ പൊലീസുകാരന് നേരെ 33 കാരനായ ഷാരൂഖ് തോക്കു ചൂണ്ടുകയും പിന്നീട് ഇയാളെ ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ നിന്ന് ഷാരൂഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മൂന്ന് ദിവസമായി ഉണ്ടായ അക്രമത്തിൽ 200ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.