ന്യൂഡൽഹി: ഡൽഹി എയർപോർട്ട് എക്‌സ്പ്രസ് ലൈനിൽ ദേശീയ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) സംവിധാനം ഏർപ്പെടുത്തും. ഇതോടെ രാജ്യത്ത് എവിടെ നിന്നുമുള്ള റുപേ കാർഡുകൾ യാത്രയ്‌ക്ക് ഉപയോഗിക്കാം. ഈ സംവിധാനത്തിലൂടെ ട്രെയിനിൽ കയറാനുള്ള തിരക്കും ടിക്കറ്റിങ് ക്യൂവും ഒഴിവാക്കാനും സാധിക്കും. യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ പ്രത്യേക ടോക്കണോ കാർഡോ വാങ്ങേണ്ടതില്ല.
റുപേ കാർഡ് തന്നെ ടിക്കറ്റായി ഉപയോഗിക്കാം. 2022ഓടെയാണ് ഡൽഹി മെട്രോയിൽ ഈ സംവിധാനം ഏർപ്പെടുത്തുക. മെട്രോ സ്റ്റേഷനിൽ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും കാർഡ് ഉപയോഗിക്കാം. 2022ഓടെ മുഴുവൻ ഡൽഹി മെട്രോയിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് യാത്രക്കാർക്കിടയിൽ വലിയ മാറ്റം സൃഷ്‌ടിക്കുമെന്നും ഡിഎംആർസി മാനേജിങ് ഡയറക്‌ടർ മംഗു സിങ് പറഞ്ഞു.