ETV Bharat / bharat

കൊവിഡ് കാലത്ത് വന്‍ നഷ്‌ടം; കേന്ദ്ര സര്‍ക്കാരിനോട് പിന്തുണ തേടി ഡല്‍ഹി മെട്രോ

കൊവിഡ് പശ്ചാത്തലത്തില്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചതിനാല്‍ 1200 കോടിയുടെ നഷ്‌ടമാണ് ഡല്‍ഹി മെട്രോക്ക് ഉണ്ടായിരിക്കുന്നത്. വായ്‌പ ഗഡു അടക്കാനായി ഡിഎംആര്‍സി കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.

Delhi metro  Delhi Metro Rail Corporation  COVID-19 lockdown  India metro rail  കൊവിഡ് കാലത്ത് വന്‍ നഷ്‌ടം  കേന്ദ്ര സര്‍ക്കാരിനോട് പിന്തുണ തേടി ഡല്‍ഹി മെട്രോ  ഡല്‍ഹി മെട്രോ
കൊവിഡ് കാലത്ത് വന്‍ നഷ്‌ടം; കേന്ദ്ര സര്‍ക്കാരിനോട് പിന്തുണ തേടി ഡല്‍ഹി മെട്രോ
author img

By

Published : Jul 25, 2020, 6:39 PM IST

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ ഡല്‍ഹി മെട്രോക്ക് വന്‍ നഷ്‌ടം. 1200 കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലായതിനാല്‍ വായ്‌പ ഗഡു അടക്കാനായി ഡിഎംആര്‍സി കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മാസക്കാലമായി ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും വരുമാനം കുറഞ്ഞതിനാല്‍ ലോണ്‍ അടക്കാന്‍ മാനേജ്‌മെന്‍റിന് സാധിക്കാതെ വരികയാണെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

മെട്രോ റെയില്‍ പ്രൊജക്‌ടിനായി ഇന്ത്യ ജപ്പാന്‍റെ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയായ സികയുമായി 35000 കോടിയുടെ വായ്‌പ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ ലോണിന്‍റെ ഒരു ഭാഗം മുപ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കേണ്ടതായിട്ടുണ്ട്. മെട്രോയിലൂടെ ഡിഎംആര്‍സി പ്രതിദിനം 30 കോടിരൂപയുടെ വരുമാനമാണ് നേടുന്നതെന്നാണ് വിവരം. ഡെല്‍ഹി മെട്രോയില്‍ നിലവില്‍ ആഭ്യന്തര ജോലികളും സിഐഎസ്എഫിന്‍റെ സുരക്ഷാ പരിശോധനകളും തുടരുന്നുണ്ട്. 1000 ജീവനക്കാര്‍ക്ക് ഡിഎംആര്‍സി ശമ്പളവും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 22 മുതല്‍ ഡല്‍ഹി മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ പുനരാരംഭിച്ചെങ്കിലും മെട്രോ സര്‍വ്വീസ് നിരോധനം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.