ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 20കാരനെ അറസ്റ്റ് ചെയ്തു. ഡൽഹി നരേല സ്വദേശിയായ ബ്രിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡ്, പോക്സോ ആക്ട് എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂൺ 14 മുതലാണ് 14 വയസുകാരിയെ കാണാതാകുന്നത്. ഐപിസി സെക്ഷൻ 363 പ്രകാരം നരേല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ കാണാതായത് മുതൽ ഇതേ പ്രദേശത്ത് താമസിക്കുന്ന ബ്രിജേഷിനെയും സഹോദരനെയും കാണാതായതായി അന്വേഷണത്തിനിടെ മനസ്സിലായി. തുടർന്ന് കാണാതായ പെൺകുട്ടിയെ പഞ്ചാബിലെ പട്യാലയിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന്‍ അറസ്റ്റില്‍ - ഡൽഹി നരേല സ്വദേശിയായ ബ്രിജേഷ്
ഡൽഹി നരേല സ്വദേശിയായ ബ്രിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡ്, പോക്സോ ആക്ട് എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു