ന്യൂഡല്‍ഹി: മക്കളുടെ ഭാവിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു. റഹിസുല്‍ അസം (34) എന്നയാളാണ് ഭാര്യ ഗുല്‍ഷണിനെ വടി കൊണ്ട് തലക്കടിച്ച് കൊന്നത്. ഡല്‍ഹിയിലെ മദിപൂരില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. ഇയാൾ ജഹാംഗിര്‍പുരിയിലെ ചെരുപ്പ് കടയിലാണ് ജോലി ചെയ്യുന്നത്.
മക്കളുടെ ഭാവിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിക്കുന്ന സ്ഥലം കൊവിഡ് കണ്ടെയ്‌ൻമെന്‍റ് മേഖലയാണന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.