ETV Bharat / bharat

വെട്ടുകിളി ആക്രമണം; കീടനാശിനി തളിക്കാന്‍ നിര്‍ദേശിച്ച് ഡല്‍ഹി സര്‍ക്കാര്‍ - വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ ഡല്‍ഹിയില്‍ കീടനാശിനികള്‍ തളിക്കാന്‍ നിര്‍ദേശം

വടക്കേ ഇന്ത്യയില്‍ വിളകള്‍ക്ക് നേരെ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ കാര്‍ഷിക വകുപ്പ് ആസൂത്രണം ചെയ്‌തിട്ടുണ്ട്.

Locust attack  pesticides  Gopal Rai  Delhi government  guidlines for pesticides  വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ ഡല്‍ഹിയില്‍ കീടനാശിനികള്‍ തളിക്കാന്‍ നിര്‍ദേശം  ന്യൂഡല്‍ഹി
വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ ഡല്‍ഹിയില്‍ കീടനാശിനികള്‍ തളിക്കാന്‍ നിര്‍ദേശം
author img

By

Published : May 28, 2020, 10:00 PM IST

ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ ഡല്‍ഹിയില്‍ കീടനാശിനികള്‍ തളിക്കാന്‍ നിര്‍ദേശം. വടക്കേ ഇന്ത്യയില്‍ വിളകള്‍ക്ക് നേരെ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ കാര്‍ഷിക വകുപ്പ് ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി ഗോപാല്‍ റാവു അറിയിച്ചു. നിലവില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് വെട്ടുകിളി ശല്യം രൂക്ഷമായിരിക്കുന്നത്.

ഡല്‍ഹിയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍, സസ്യങ്ങള്‍, ഫലോദ്യാനങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ വെട്ടുകിളികളെ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളികള്‍ പകല്‍സമയത്ത് സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നവയാണ്. അതിനാല്‍ രാത്രിയില്‍ കീടനാശിനികള്‍ തളിക്കാമെന്ന് അധികൃതര്‍ പറയുന്നു. മെലാതിയോണ്‍ 50% ഇസി ,മാലാതിയോണ്‍ 25% ഡബ്ല്യൂപി,ക്ലോറോപൈറിഫോസ് 20 % ഇസി,ക്ലോറോപൈറിഫോസ് 50% ഇസി എന്നീ കീടനാശിനികളാണ് തളിക്കാൻ നിര്‍ദേശിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.