ന്യൂഡല്‍ഹി: ബില്ലടക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും വിടാതെ പിടിച്ചുവെച്ച് അധികൃതര്‍. ഡല്‍ഹിയിലെ ഉത്തംനഗറിലുള്ള ആശുപത്രിയിലാണ് പതിനേഴുകാരി പെണ്‍കുട്ടി ചികില്‍സ തേടിയെത്തിയത്. വയറില്‍ അണുബാധയുമായെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്‌മിറ്റാക്കുകയും 6000 രൂപ ബില്ല് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. കുറച്ച് മണിക്കൂര്‍ മാത്രമാണ് ആശുപത്രിയില്‍ ചെലവഴിച്ചതെന്നും അതിനാല്‍ ഇത്രയും വലിയ തുക അടക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്‍റെ ദുരവസ്ഥ വീഡിയോയില്‍ പകര്‍ത്തി സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് അഭിഭാഷകന്‍ അശോക് അഗര്‍വാള്‍ ആശുപത്രിയിലെത്തുകയും പെണ്‍കുട്ടിയെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് 1000രൂപയുടെ ബില്ലടച്ച് രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ ഡിസ്‌ചാര്‍ജ് ചെയ്‌തു.
ബില്ലടച്ചില്ല; ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും വിടാതെ അധികൃതര്‍
വയറില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഉത്തംനഗറിലുള്ള ആശുപത്രിയിലാണ് പതിനേഴുകാരി പെണ്‍കുട്ടി ചികില്‍സ നേടിയത്. ബില്ലായി 6000 രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. കുറച്ച് മണിക്കൂര്‍ മാത്രം ആശുപത്രിയില്‍ ചെലവഴിച്ചതിന് ഇത്രയും വലിയ തുക അടക്കാന്‍ പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു.