ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വ്യാഴാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 128 കൊവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ 2,376 ആയി. ഇതില്‍ 808 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 50 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം തടയുന്നതിന് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ 23,077 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4,749 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ 718 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഡല്‍ഹിയില്‍ കൊവിഡ് ബാധിതര്‍ 2,376 ആയി
വ്യാഴാഴ്‌ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 128 പേര്‍ക്ക്.