ന്യൂഡൽഹി: കൊവിഡ് 19 രോഗികളുടെ ചികിത്സക്കായി ഡൽഹി സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇവ പ്രകാരം, റാപിഡ് ടെസ്റ്റ് പരിശോധനയിൽ ഒരു വ്യക്തിക്ക് ചെറുതോ വലുതോ ആയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഇവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണം. വീട്ടിൽ പ്രത്യേകമായ മുറിയും മറ്റ് സൌകര്യങ്ങളും ഇല്ലാത്ത രോഗികളെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും. അതേസമയം മറ്റ് അസുഖങ്ങളുള്ള, കൊവിഡ് രോഗികളെ പ്രത്രേക പരിഗണന നൽകി ആശുപത്രിയിലേക്കോ കൊവിഡ് കെയർ സെന്‍ററിലേക്കോ മാറ്റാണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആർടി-പിസിആർ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആംബുലൻസ് മുഖാന്തരം മാത്രമേ ആശുപത്രിയിലേക്ക് മാറ്റാൻ പാടുള്ളൂ. ഹോം ഐസൊലേഷൻ നിർദേശിച്ചിട്ടുള്ള ആരെങ്കിലും ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും.