ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മഹവീര്‍ എന്‍ക്ലേവ് കൊവിഡ് 19 ഹോട്ട്സ്‌പോട്ടായി കണക്കാക്കി സീല്‍ ചെയ്യാന്‍ നിര്‍ദേശം. പ്രദേശത്ത് ഓപ്പറേഷന്‍ ഷീല്‍ഡ് നിലവില്‍ വരുത്താനും ഭരണകൂടം ഉത്തരവിറക്കി. നിര്‍ദേശ പ്രകാരം സ്‌ട്രീറ്റ് നമ്പര്‍ അഞ്ച്, അഞ്ച് എ, എച്ച് ടു ബ്ലോക്ക്, ബെംഗാളി കോളനി എന്നിവ പൂര്‍ണമായും അടച്ചിടും. ശനിയാഴ്‌ച രജോരി, ജഹാങ്കീര്‍പൂര്‍, ഡിയോലി തുടങ്ങിയ പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി പരിഗണിച്ച് അടച്ചിരുന്നു.
ദില്‍ഷാദ് ഗാര്‍ഡന്‍ പ്രദേശത്ത് ഓപ്പറേഷന്‍ ഷീല്‍ഡ് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തക്കുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി ദില്‍ഷാദ് ഗാര്‍ഡന്‍ പ്രദേശത്ത് കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്രര്‍ ജയിന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 34 പ്രദേശമാണ് ഹോട്ട്സ്‌പോട്ടായി കണക്കാക്കുന്നത്.