ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രേം നഗറില്‍ ഇന്നലെ രാത്രി അജ്ഞാതന്‍ നടത്തിയ വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് അക്രമിയെ തിരിച്ചറിയാനാകുമെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് ആക്രമണമുണ്ടായത്. അക്രമി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.