ഡല്‍ഹി: ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ബസിടിച്ച് നാലുപേര്‍ക്ക് പരിക്ക്. മായാപുരി പ്രദേശത്ത് സാഗർപൂർ റെഡ് ലൈറ്റ് ഏരിയയ്ക്ക് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് സ്‌കൂട്ടറിലും രണ്ട് മോട്ടോർ സൈക്കിളിലും ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ബസ് ഡ്രൈവറായ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രേക്ക് പൊട്ടിയ ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ബസിടിച്ച് നാലുപേര്‍ക്ക് പരിക്ക് - ബ്രേക്ക് പൊട്ടി : ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ബസിടിച്ച് നാലുപേര്‍ക്ക് പരിക്ക്
ബ്രേക്ക് തകരാറിലായതാണെന്ന് ഡ്രൈവറുടെ മൊഴി

Conclusion: