ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ പ്രത്യേകം മുറി അനുവദിക്കണമെന്ന് അപേക്ഷിച്ച് കശ്‌മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷാ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു. ജൂലൈ ഒന്നിനകം മറുപടി നല്‍കണമെന്നും കോടതി നോട്ടീസില്‍ പറഞ്ഞു. തന്‍റെ ആരോഗ്യവും ജയിലിനുള്ളിലെ കൊവിഡ് വ്യാപന പശ്ചാത്തലവും കണക്കിലെടുത്ത് തനിക്ക് പ്രത്യേകം മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2005 ലും 2017 ലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയ കേസിലാണ് ഷബീര്‍ ഷാ ശിക്ഷ അനുഭവിക്കുന്നത്.
പ്രത്യേകം മുറി; ഷബീര്‍ ഷായുടെ അപേക്ഷയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നോട്ടീസ് അയച്ചു - ഡല്‍ഹി ഹൈക്കോടതി
ജയിലിനുള്ളിലെ കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് തനിക്ക് പ്രത്യേക മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്