ETV Bharat / bharat

മാനനഷ്‌ടക്കേസിൽ മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതിയുടെ ജാമ്യം

author img

By

Published : Dec 18, 2019, 4:52 AM IST

Updated : Dec 18, 2019, 7:27 AM IST

സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച കേസിൽ നിന്നാണ് മഹുവ മൊയ്‌ത്രയ്ക്ക് ജാമ്യം ലഭിച്ചത്.

TMC MP Mahua Moitra  defamation case filed by Zee Media  Delhi court grants bail to TMC MP Mahua Moitra  മാനനഷ്‌ടക്കേസിൽ മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതിയുടെ ജാമ്യം  മാനനഷ്‌ടക്കേസ്‌  മഹുവ മൊയ്‌ത്ര
മാനനഷ്‌ടക്കേസിൽ മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതിയുടെ ജാമ്യം

ന്യൂഡൽഹി: ക്രിമിനൽ മാനനഷ്‌ടക്കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച കേസിലാണ് ചൊവ്വാഴ്‌ച മഹുവ മൊയ്‌ത്രയ്ക്ക് ജാമ്യം ലഭിച്ചത്. ചീഫ്‌ അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹുജയാണ് 20,000 രൂപ പിഴ ചുമത്തി ജാമ്യം അനുവദിച്ചത്.

മഹുവ മൊയ്‌ത്ര നേരത്തെ തന്നെ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം കേസ്‌ റദ്ദാക്കണമെന്ന് മഹുവ മൊയ്‌ത്രയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അതിനായി പ്രത്യേക നിയമവ്യവസ്ഥകളില്ലെന്ന് സീ മീഡിയയുടെ അഭിഭാഷകൻ വിജയ്‌ അഗർവാൾ വാദിച്ചു. ഇതിനിടയിൽ കേസ്‌ ഒത്തുതീർപ്പാക്കാൻ കോടതി ശ്രമിച്ചെങ്കിലും നടന്നില്ല.

ചാനലിനെതിരെ മാധ്യമങ്ങളോട്‌ പ്രസ്‌താവന നടത്തിയെന്നാരോപിച്ചാണ് മൊയ്‌ത്രക്കെതിരെ സീ മീഡിയ മാനനഷ്‌ടകേസ്‌ കൊടുത്തത്. പാർലമെന്‍റിൽ മഹുവ മൊയ്‌ത്ര നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്‌ത പരിപാടിയുമായി ബന്ധപ്പെട്ട് സീ ന്യൂസിനും മുഖ്യ എഡിറ്റർ സുധീർ ചൗധരിക്കുമെതിരെ മൊയ്‌ത്ര മാനനഷ്‌ട പരാതി നൽകിയിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD52
DL-COURT-MOITRA
Delhi court grants bail to TMC MP Mahua Moitra in defamation case filed by Zee Media
         New Delhi, Dec 17 (PTI) A Delhi court on Tuesday granted bail to Trinamool Congress (TMC) MP Mahua Moitra in a criminal defamation case filed by Zee Media Corporation Ltd against her.
          Chief Additional Metropolitan Magistrate Vishal Pahuja granted relief to the politician on a personal bond of Rs 20,000 after she appeared before the court in pursuance of the summons issued against her earlier and moved an application seeking relief.
          After getting the bail, the counsel for Moitra argued for her discharge in the case, saying "prima facie" there was no case against her.
          Advocate Vijay Aggarwal, the counsel for Zee Media, opposed Moitra's discharge plea on the ground that there was no specific provision of law for the same.
          During the proceedings, the court also asked whether there was possibility of settlement between the parties.
          The suggestion was, however, denied by Moitra who said they had a "substantive" case separately going on in another court.
          Zee News filed a defamation complaint against Moitra for allegedly making statements against the channel to the media.
          The alleged defamatory statements against the channel were made by the MP while she was speaking to reporters on allegations against her.
          Prior to that, Moitra had filed a criminal defamation complaint against Zee News and its editor-in-chief, Sudhir Chaudhary, in connection with a show aired by it on one of her speeches delivered in Parliament.
          The court had on November 4 summoned the accused in the case filed by the politician. PTI UK PKS
RDM
RDM
12171850
NNNN
Last Updated : Dec 18, 2019, 7:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.