ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ഷർജീൽ ഇമാമിന്‍റെ പൊലീസ് കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി ഡല്‍ഹി കോടതി നീട്ടി. കനത്ത സുരക്ഷയിലാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക്കിന്‍റെ വസതിയിൽ ഇമാമിനെ ഹാജരാക്കിയതെന്ന് അഭിഭാഷക മിഷിക സിംഗ് പറഞ്ഞു.
ജനുവരി 28ന് ബീഹാറിലെ ജെഹാനാബാദിൽ നിന്നാണ് ഇമാമിനെ അറസ്റ്റുചെയ്തത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും അലിഗഡ് സർവകലാശാലയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കോടതി നേരത്തെ ഇമാമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.