ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായെന്ന് പൊലീസ്. അക്രമികൾ ലാത്തിയും കല്ലുകളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും അക്രമം നടത്തിയവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത നാവേദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാദ്ഖീൻ, അഷ്‌കീൻ, ഷാരൂഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേർത്തു. സാദ്ഖീനും സഹോദരന്മാരും ആക്രമിച്ചെന്ന അഖ്ലക്ക് എന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് കേസ് അന്വേഷിക്കാൻ എത്തിയ പൊലീസാണ് ആക്രമണം നേരിട്ടത്.