ന്യൂഡൽഹി: യോഗ്യരായ ഗുണഭോക്താക്കൾക്ക് വീടുകളിൽ റേഷൻ വിതരണം ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ പദ്ധതി "മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന" എന്നറിയപ്പെടും. ഡൽഹി മന്ത്രിസഭയുടെ യോഗത്തിൽ അംഗീകാരം ലഭിച്ച പദ്ധതി ഏഴ് മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പ്രകാരം ഗോതമ്പ്, മാവ്, അരി, പഞ്ചസാര എന്നിവ അടങ്ങിയ ക്വിറ്റ് ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ച് നൽകും. കേന്ദ്രത്തിന്‍റെ 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതിയും ഡൽഹിയിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ വിതരണം ചെയ്യുന്നതിന് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി
ഈ പദ്ധതി "മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന" എന്നറിയപ്പെടും. ഡൽഹി മന്ത്രിസഭയുടെ യോഗത്തിൽ അംഗീകാരം ലഭിച്ച പദ്ധതി ഏഴ് മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.