ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ കൃഷ്ണനഗര്‍ പ്രദേശത്തെ നാല് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുണ്ടായ ഗോഡൗണിന് തീപിടിച്ചു. ഉപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണാണിത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് തീ പിടിത്തമുണ്ടായത്. 40 പേരെ രക്ഷപ്പെടുത്തി. പുലർച്ചെ 4 മണിയോടെയാണ് തീ നിയന്ത്രണവിധേയമായി. മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളുകളെ വിവരം അറിഞ്ഞയുടന്‍ രക്ഷപ്പെടുത്തുകയായിരുന്നു.
അഞ്ച് ഫയര്‍ ഫോഴ്സ് സര്‍വീസുകളാണ് തീ അണക്കാനായി എത്തിയത്. തീ പിടിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജീവനക്കാരും താമസക്കാരുമായ എല്ലാവരും കെട്ടിടത്തിന്‍റെ മുകളിലേക്ക് പോയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും എളുപ്പമായെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.