ന്യൂഡല്‍ഹി: ജോലി ചെയ്യാതിരിക്കാന്‍ കൊവിഡ് ബാധിതനുമായി ഇടപഴകിയെന്ന് നുണ പറഞ്ഞ ഡല്‍ഹി മെട്രോ യൂണിറ്റിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. ശാസ്‌ത്രീ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലായിരുന്നു ഇവരെ പോസ്റ്റ് ചെയ്‌തിരുന്നത്. അതേ പൊലീസ് സ്റ്റേഷനിലെ 57 വയസുകാരനായ സബ്-ഇന്‍സ്‌പെക്ടര്‍ക്ക് ഏപ്രില്‍ 28ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്‌തെന്നും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ പരിശോധനയില്‍ ഇവര്‍ ഉദ്യോഗസ്ഥനുമായി ഇടപഴകിയിട്ടില്ലെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് നടപടി. അതേ സമയം ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന് കൊവിഡ് പരിശോധന നടത്തുകയും സ്വയം നിരീക്ഷണത്തില്‍ വിടുകയും ചെയ്‌തു. ഏപ്രില്‍ 21 നാണ് ഇദ്ദേഹത്തിന് രോഗ ലക്ഷണം പ്രകടമായത്. തുടര്‍ന്ന് ഏപ്രില്‍ 23ന് കൊവിഡ് പരിശോധന നടത്തുകയും 28ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.