മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്ക് അനധികൃതമായി വായ്പ അനുവദിച്ചെന്ന കേസില്‍ അറസ്റ്റിലായ ബാങ്കിന്‍റെ മുൻ സി.ഇ.ഒ. ചന്ദ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. മുംബൈ മണി ലോണ്ടറിങ് ആക്‌ട് കോടതിയിലാണ് ഹാജരാക്കിയത്. ഇന്നലെയാണ് കള്ളപ്പണം വെള്ളുപ്പിക്കൽ നിയമ പ്രകാരം ദീപക്ക് കൊച്ചാർ അറസ്റ്റിലായത്.
വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഈ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ ഈ കേസുമായി ബന്ധപ്പെട്ട് 78 കോടിയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടിയിരുന്നു.