ETV Bharat / bharat

ഇന്ത്യയിലെയും ബ്രസീലിലെയും സാഹചര്യങ്ങൾ സമാനം: മോദി - അതിഥി

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയിൽ ഇന്ത്യയും ബ്രസീലും തമ്മില്‍ വളരെയധികം സാമ്യമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു

Narendra Modi  Brazil  Jair Bolsonaro  MoUs  Brazil President  Prime Minister  ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ  പ്രധാനമന്ത്രി നരേന്ദ്ര മോദി  റിപ്പബ്ലിക് ദിനപരേഡ്  അതിഥി  നരേന്ദ്രമോദി നന്ദി അറിയിച്ചു
ബ്രസീല്‍ പ്രസിഡന്‍റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Jan 26, 2020, 3:39 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലും ബ്രസീലിലും പല ആഗോള പ്രശ്‌നങ്ങളിലും സമാന സാഹചര്യങ്ങൾ നിലനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയിൽ ഇന്ത്യയും ബ്രസീലും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ബഹുമുഖ വിഷയങ്ങളിൽ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഇതിലൂടെ പ്രകടമാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ്. ബ്രസീൽ പ്രസിഡന്‍റിനെയും ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്‍റെ ഉന്നതതല പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്യാനും നരേന്ദ്രമോദി മറന്നില്ല. റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതിന് ബ്രസീല്‍ പ്രസിഡന്‍റിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.