ന്യൂഡൽഹി: പഞ്ചാബി നടൻ ദീപ് സിദ്ധു അറസ്റ്റിൽ. ചെങ്കോട്ടയിലെ സംഘർഷ സംഭവങ്ങളിലാണ് അറസ്റ്റ്. ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ ബിജെപി സഹയാത്രികനും പഞ്ചാബി നടനുമായ ദീപ് സിദ്ധുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. കൂടാതെ ചെങ്കോട്ടയിൽ നിശാന്ത് സാഹിബ് കൊടി ഉയർത്തിയ ദീപ് സിദ്ധുവിനെയും മൂന്ന് പേരെയും കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
Read More: ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു
Read More: കർഷക പ്രക്ഷോഭം; പഞ്ചാബി നടൻ ദീപ് സിദ്ധുവിനെതിരെ കേസെടുത്തു