ETV Bharat / bharat

അഭിനന്ദനെ കാത്തിരിക്കുന്നത് 'ഡീബ്രീഫിങ്' - ഡിബ്രീഫിങ്

ഡീബ്രീഫിങ്ങിന്‍റെ ഭാഗമായി വ്യോമസേന, ഇന്‍റലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ ചോദ്യം ചെയ്യും.

അഭിനന്ദന്‍ വര്‍ധമാന്‍
author img

By

Published : Mar 2, 2019, 8:47 AM IST

Updated : Mar 2, 2019, 12:20 PM IST

അറുപതു മണിക്കൂറോളം പാക് മണ്ണില്‍ കഴിഞ്ഞ് രാജ്യത്തേക്ക് തിരികെയെത്തിയ വീരപുത്രന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കാത്തിരിക്കുന്നത് " ഡീബ്രിഫിങ്" എന്ന വിശദമായ ചോദ്യം ചെയ്യല്‍ നടപടി. ഡീബ്രീഫിങ്ങിന്‍റെ ഭാഗമായി വ്യോമസേന, ഇന്‍റലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.

ശത്രുസേനയുടെ വിമാനം(എഫ് 16) വെടിവെച്ചിടുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പാക് സൈന്യത്തിന്‍റ കൈയില്‍ അകപ്പെട്ട വൈമാനികന്‍ വെളളിയാഴ്ച രാത്രി 9.21നാണ് ഇന്ത്യയുടെ മണ്ണില്‍ കാല് കുത്തിയത്. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്ന വിവരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.അസാമാന്യ ധൈര്യവും രാജ്യസ്നേഹവും ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈമാനികനെ പാക് മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയിരുന്നു.

പാക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്‍റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്‍റെ സഹായവുമുണ്ടാകും. അഭിനന്ദന്‍റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ ക്ലാസെടക്കും.

അതേസമയം വെളളിയാഴ്ച രാത്രി രാജ്യത്തേക്ക് തിരികെയെത്തിയ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മറ്റൊരു വീഡിയോ പാകിസ്ഥാന്‍ സര്‍ക്കാര്‍ രാത്രി ഒമ്പതോടെ പുറത്ത് വിട്ടിരുന്നു.

വീഡിയോയുടെ വിശദീകരണം ഇങ്ങനെ

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും തന്‍റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടു. തുടര്‍ന്ന് പാക് സേനാംഗം ജനക്കൂട്ടത്തില്‍ നിന്ന് എന്നെ രക്ഷിച്ചു. പാകിസ്ഥാന്‍ സൈന്യം വളരെ പ്രൊഫഷണലാണ്. അതില്‍ എനിക്ക് മതിപ്പ് തോന്നി" എന്നാണ് അഭിനന്ദന്‍ വീഡിയോയില്‍ വെളിപ്പെടുത്തിയതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

undefined

Intro:Body:

ഇനി ‘ഡീബ്രീഫിങ്’; അഭിനന്ദനെ വിശദമായി ചോദ്യം ചെയ്യും

ന്യൂഡൽഹി∙ ഇന്ത്യയിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യൽ. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.  

പാക്ക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും. 

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ ക്ലാസെടക്കും.

Conclusion:
Last Updated : Mar 2, 2019, 12:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.