ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ജല്നയില് ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ജല്‍നയിലെ ഓം സായിറാം സ്റ്റീല്‍ ആന്‍ഡ് അലോയ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നാല് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. അപകടസമയത്ത് 25 പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഔറംഗാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുറ്റം ചുമത്തി സ്ഥാപനത്തിന്റെ ഉടമകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ബോയിലര്‍ സ്ഫോടനം; മരണസംഖ്യ ആറായി
ജല്‍നയിലെ ഓം സായിറാം സ്റ്റീല്‍ ആന്‍ഡ് അലോയ് എന്ന സ്ഥാപനത്തില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നാല് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു.