ETV Bharat / bharat

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ

മിത്തു രാജ്, പങ്കജ്, അശോക് രാജ്, എന്നിവര്‍ക്കെതിരെയാണ് കോടതി വധ ശിക്ഷക്ക് വിധിച്ചത്.

author img

By

Published : Mar 3, 2020, 8:06 PM IST

Gangrape  Dumka gangrape  Death sentence  Jharkhand news  ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ  വധ ശിക്ഷ  ജാര്‍ഖണ്ഡ്  Death penalty
ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ

റാഞ്ചി: ജാര്‍ഖണ്ഡിലെ ധുംക്കയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ച് ധുംക്ക ജില്ലാ കോടതി. മിത്തു രാജ്, പങ്കജ്, അശോക് രാജ്, എന്നിവര്‍ക്കെതിരെയാണ് കോടതി വധ ശിക്ഷക്ക് വിധിച്ചത്. ഫെബ്രുവരി അഞ്ചിനാണ് പെണ്‍കുട്ടി ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ധുംക്കയിലെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ ബന്ധു കൂടിയായ മിത്തു രാജാണ് കുട്ടിയെ ഉത്സവത്തിന് കൊണ്ടുപോയത്. ഉത്സവത്തിനിടയില്‍ കുട്ടിയെ കാണാതായെന്നായിരുന്നു മിത്തു രാജ് വീട്ടില്‍ അറിയിച്ചിരുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഫെബ്രുവരി ഏഴിന് കുട്ടിയുടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഒളിവില്‍ പോയ മിത്തുരാജിനെ മുംബൈയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് മറ്റ് രണ്ട് പ്രതികളുടേയും പങ്ക് പുറത്തു വന്നത്. നാല് ദിവസത്തെ വാദത്തിനൊടുവില്‍ ധുംക്ക ജില്ലാ കോടതി ജഡ്‌ജി തൗഫികുല്‍ ഹസനാണ് കേസില്‍ വിധി പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.