ETV Bharat / bharat

ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

author img

By

Published : Dec 4, 2020, 8:46 AM IST

Updated : Dec 4, 2020, 1:17 PM IST

വോട്ടെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് പോളിങ് ബൂത്തുകളിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളിലായാണ് ഡിഡിസി തെരഞ്ഞെടുപ്പും പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നത്

DDC polls 3rd phase LIVE  DDC polls  Elections in Kashmir  Kashmir elections  Article 370  305 candidates in fray in 3rd phase  ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ് ; മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു  ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്  മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു  ഡിസ്ട്രിക്ട് ഡെവലപ്‌മെന്‍റ് കൗൺസിൽ  DDC polls 3rd phase 7.37 lakh voters decide fate 305 candidates
ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ് ; മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു: ജമ്മു കശ്മീരിൽ ഡിസ്ട്രിക്ട് ഡെവലപ്‌മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം രാവിലെ പതിനൊന്ന് മണി വരെ ജമ്മു കശ്മീരിൽ 25.58 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. 33 മണ്ഡലങ്ങളിലായി 305 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കും. ജമ്മു-കശ്മീർ ഡിവിഷനുകളിലായി ഏകദേശം 7.37 ലക്ഷം ആളുകളാണ് വോട്ട് രേഖപ്പെടുത്തുന്നത്. കശ്മീർ ഡിവിഷനിൽ 166 സ്ഥാനാർഥികളും, ജമ്മു ഡിവിഷനിൽ 139 സ്ഥാനാർഥികളുമാണ് ജനവിധി തേടുന്നത്. ഇതിൽ 252 പേർ പുരുഷന്മാരും, 53 പേർ സ്ത്രീകളുമാണ്.

126 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 184 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് പോളിങ് ബൂത്തുകളിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളിലായാണ് ഡിഡിസി തെരഞ്ഞെടുപ്പും പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നത്. ഡിസംബർ 22 ന് വോട്ടെണ്ണൽ നടക്കും.

Last Updated : Dec 4, 2020, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.