ETV Bharat / bharat

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി - കേന്ദ്ര ധനകാര്യ മന്ത്രാലയം

2019 ഡിസംബര്‍ 31 നുള്ളില്‍ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് 2020 മാര്‍ച്ച് വരെ നീട്ടിയത്.

Aadhaar and PAN  Date of linking Aadhaar and PAN  പെര്‍മനന്‍റ്  അക്കൗണ്ട് നമ്പര്‍  പാന്‍ കാര്‍ഡ്  പാന്‍ കാര്‍ഡ് ആധാര്‍  കേന്ദ്ര ധനകാര്യ മന്ത്രാലയം
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി
author img

By

Published : Dec 31, 2019, 10:09 AM IST

ന്യൂഡല്‍ഹി: പെര്‍മനന്‍റ് അക്കൗണ്ട് നമ്പറും (പാന്‍) ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2020 മാര്‍ച്ച് 31വരെ നീട്ടി. 2019 ഡിസംബര്‍ 31 നുള്ളില്‍ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് അടുത്ത മാര്‍ച്ച് വരെ നീട്ടിയത്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎയിലെ ഉപവകുപ്പ് (2) പ്രകാരം കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്‌തുകൊണ്ടുള്ള വിജ്ഞാപനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് പുറത്തിറക്കി. നേരത്തെ സെപ്‌റ്റംബര്‍ 30 ആയിരുന്നു ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.