ജയ്‌പൂർ: കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെ സ്‌ത്രീയെ അടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഖർബര ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 17ന് സത്യവീർ ജാട്ടും ഓംപ്രകാശ് മേഘ്വാളും തമ്മിൽ വാക്തർക്കമുണ്ടായി. ഇത് പരിഹരിക്കാനായി സത്യവീർ ജാട്ടിന്‍റെ കടയില്‍ എത്തിയതായിരുന്നു ഓംപ്രകാശിന്‍റെ ഭാര്യയായ കൽപന. എന്നാല്‍ കല്‍പനയെ സത്യവീർ ജാട്ടിന്‍റെ കുടുംബാംഗങ്ങള്‍ ശക്തമായി പ്രവരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതികൾക്കെതിരെ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒത്തുതീർപ്പിന് വന്ന സ്‌ത്രീയെ തല്ലിക്കൊലപ്പെടുത്തി - സ്‌ത്രീയെ അടിച്ച് കൊലപ്പെടുത്തി
കേസിൽ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി