കുറ്റകൃത്യ പശ്ചാത്തലമുള്ള വ്യക്തികളെ സ്ഥാനാർഥികളായി നാമ നിര്‍ദ്ദേശം ചെയ്തതിനു പിറകിലെ കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഈ അടുത്ത കാലത്തെ വിധി സ്വാഗതാര്‍ഹമായ ഒരു ചുവടാണ്. അത്തരം ഒരു വ്യക്തിയെ പാര്‍ട്ടി ടിക്കറ്റ് നല്‍കി എന്തിനു സ്ഥാനാർഥിയാക്കി എന്ന കാര്യം പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുവാന്‍ ബാധ്യസ്ഥമാക്കുന്ന വിധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മേല്‍ ധാര്‍മികമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് വലിയ ശക്തിയാണ് ഈ വിധി ന്യായം ഉണ്ടാക്കാന്‍ പോകുന്നത്. പക്ഷെ ദുഖകരം എന്നു പറയട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ ഈ ചോദ്യം ഉന്നയിക്കുന്നതിനായി ധാര്‍മികമായ സമ്മര്‍ദ്ദം ചെലുത്തുവാനുള്ള അധികാരം മാത്രം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കി കൊണ്ട് അതിന് അപ്പുറത്തേക്ക് ഒരു ഇഞ്ച് പോലും നീങ്ങാന്‍ ഈ വിധി പ്രസ്ഥാവത്തിനു കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഇവിടെ ഒരു വലിയ ചോദ്യം അവശേഷിക്കുകയാണ്. ഇങ്ങനെ ഒരു ചോദ്യം രാഷ്ടീയ പാര്‍ട്ടികളോട് ചോദിക്കുന്നതിനും, അതിനു വിശദീകരണം ലഭിക്കുന്നതിനുമായി അവര്‍ക്ക് മേല്‍ ധാര്‍മികമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ശക്തി നല്‍കുന്നു എന്നു തന്നെ ഇരിക്കട്ടെ. പക്ഷെ അതു മൂലം ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റകൃത്യ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ നാമ നിര്‍ദ്ദേശം ചെയ്യുന്നതിനു മുന്‍പ് രണ്ട് വട്ടം ചിന്തിക്കുവാന്‍ ഈ ചോദ്യം പ്രചോദനം നല്‍കുമോ? അത്തരം ഒരു സ്ഥാനാർഥിയെ നാമ നിര്‍ദ്ദേശം ചെയ്യില്ല എന്ന് പാര്‍ട്ടികള്‍ പെട്ടെന്ന് ഒരു നാള്‍ തീരുമാനിക്കുമോ? തെരഞ്ഞെടുപ്പില്‍ കുറ്റവാളികള്‍ പങ്കാളികളാവുന്നത് തടയുന്നതിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടു പോകുവാന്‍ സഹായിക്കുമോ ഈ വിധി?
ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നമാണ് രാഷ്ട്രീയത്തിലെ കുറ്റകൃത്യ വല്‍ക്കരണം. ഇത്തരത്തിലുള്ള സ്ഥാനാർഥികള്‍ മാറി മാറി വരുന്ന പാര്‍ലിമെന്‍റ്, സംസ്ഥാന നിയമ നിര്‍മ്മാണ സഭകള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായി എത്തുന്നത് നിര്‍ണ്ണായകമായ തോതില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2004-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായ 15-ആം ലോക്‌സഭയില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കിടയില്‍ 24 ശതമാനം അംഗങ്ങളുടെ പേരില്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ തീര്‍പ്പാകാതെ കിടപ്പുണ്ട്. 2009-ലെ 16-ആം ലോക്‌സഭയിലേക്ക് എത്തിയപ്പോഴേക്കും അത് 30 ശതമാനമായി വര്‍ദ്ധിച്ചു. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സര്‍ക്കാര്‍ മാറ്റവും, അതിനു ശേഷവും, പാര്‍ലിമെന്‍റിലെ അംഗങ്ങളുടെ കുറ്റവാളി പശ്ചാത്തലങ്ങളില്‍ അല്‍പ്പം ചില ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ 2014-നു ശേഷവും മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 17-ആം ലോക്‌സഭയില്‍ 43 ശതമാനം അംഗങ്ങള്‍ക്ക് കുറ്റവാളി പശ്ചാത്തലമുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ നിയമ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കുറ്റവാളി പശ്ചാത്തല രേഖകള്‍ നോക്കുമ്പോഴും ചിത്രം അത്ര വ്യത്യസ്തമല്ല എന്ന് കാണുന്നു. ആകെയുള്ള ഒരു മാറ്റം എന്നുള്ളത് ചില നിറഭേദം മാത്രമാണ്. മിക്കവാറും എല്ലാ സംസ്ഥാന നിയമ സഭകളിലും കുറ്റവാളി പശ്ചാത്തലമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വലിയ തോതില്‍ ഉണ്ടെന്ന് കാണുന്നു. എ എ പി രണ്ടാം തവണയും വിജയം വരിച്ചു കൊണ്ട് നടന്ന ഈ അടുത്ത കാലത്തെ ഡല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എം എല്‍ എ മാരുടെ അംഗ സംഖ്യ വര്‍ദ്ധിച്ചതായി കാണുന്നു. 70 അംഗ ഡല്‍ഹി നിയമ സഭയില്‍ 2015-ലെ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 24 അംഗങ്ങള്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ പേരിലുള്ള കേസുകള്‍ ഉണ്ട് എന്ന് കണ്ടെത്തി. അതേ സമയം 2020-ലെ തെരഞ്ഞെടുപ്പിലൂടെ നിയമ സഭയിലെത്തിയ അംഗങ്ങള്‍ക്കിടയില്‍ 42 പേര്‍ കുറ്റവാളി പശ്ചാത്തലമുള്ളവരാണ് എന്ന് കാണുന്നു. കൊലപാതകം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതിന്‍റെ പേരിലുള്ള കേസുകള്‍ ഉള്ള എം എല്‍ എ മാരുടെ എണ്ണം 2015-ല്‍ 14 ആയിരുന്നത് 2020-ല്‍ 37 ആയി ഇരട്ടിയിൽ അധികമായിരിക്കുന്നു. ഇതേ പോലെ ദേശീയ പാര്‍ലിമെന്‍റിന്‍റെ കാര്യത്തിലും ചില പുരോഗതികള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഡല്‍ഹി നിയമ സഭയിലേക്ക് എ എ പി ജയിച്ചു കയറിയപ്പോള്‍ ഉണ്ടായ അതേ പ്രതീക്ഷ. നഗരത്തില്‍ പുതുതായി രൂപവല്‍ക്കരിച്ച ഈ രാഷ്ട്രീയ പാര്‍ട്ടി വ്യത്യസ്തമായ തലത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച വെക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പക്ഷെ ദുഖകരം എന്നു പറയട്ടെ അത് സംഭവിച്ചതായി കാണുന്നില്ല. ഇത് ഒരു ധാര്‍മികമായ ചോദ്യം മാത്രമായിരുന്നു എങ്കില്‍, ദേശീയ തലത്തില്‍ സംശുദ്ധമായ പ്രതിഛായയുള്ള പ്രതിനിധെ ബി ജെ പിയും, ഡല്‍ഹിയിലേക്ക് അതേ തരത്തിലുള്ള പ്രതിനിധികളെ നല്‍കുമെന്ന് എ എ പി യും വാഗ്ദാനം ചെയ്തിരുന്നു എന്നതിനാല്‍, മികച്ച പ്രതിനിധികളെയായിരുന്നു ലോക്‌സഭയിലും, ഡല്‍ഹി നിയമ സഭയിലും നമ്മള്‍ കാണേണ്ടിയിരുന്നത്. ദുഖകരം എന്നു പറയട്ടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ നിലവാരത്തില്‍ യാതൊരു തരത്തിലുമുള്ള മാറ്റം കാണുവാന്‍ കഴിഞ്ഞില്ല.
ഈ അടുത്ത കാലത്ത് ഉണ്ടായ വിധിയിലൂടെ സുപ്രീം കോടതി 6 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്ക സ്ഥാനാർഥിളെ നാമ നിര്‍ദ്ദേശം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കണം എന്നാവശ്യപ്പെട്ട് മുന്നോട്ട് വെച്ചത്. തങ്ങള്‍ നിര്‍ത്തുന്ന സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ രാഷ്ടീയ പാര്‍ട്ടികള്‍ അവരുടെ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കേണ്ടത് നിര്‍ബന്ധമാക്കി ഈ വിധി. സ്ഥാനാർഥികളെ തെരഞ്ഞെടുത്തത് ന്യായീകരിക്കുകയും, അതോടൊപ്പം തന്നെ പ്രസ്തുത സ്ഥാനാര്‍ഥികളെ എന്തുകൊണ്ട് നാമ നിര്‍ദ്ദേശം ചെയ്തു എന്നും രാഷ്ടീയ പാര്‍ട്ടികള്‍ വിശദീകരിക്കണം എന്നും ഈ വിധി പ്രഖ്യാപിച്ചു. അതായത് കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാർഥികളെ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് കാരണം ബോധിപ്പിക്കണം പാര്‍ട്ടികള്‍. വിജയ സാധ്യത ഉള്ളതു കൊണ്ടാണ് അവരെ സ്ഥാനാർഥികളാക്കിയത് എന്ന വിശദീകരണം പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ കഴിയില്ല പാര്‍ട്ടികള്‍ക്ക് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം. അത്തരം വിവരങ്ങള്‍ ഏതെങ്കിലും ഒരു പ്രാദേശിക ഭാഷാ പത്രത്തിലും, ഒരു ദേശീയ പത്രത്തിലും അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകളിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട് ഈ വിധി പ്രകാരം.
ഇക്കാര്യങ്ങളെല്ലാം തന്നെ സ്ഥാനാർഥിയെ തീരുമാനിച്ചു കഴിഞ്ഞ് 48 മണിക്കൂറിനകം ചെയ്തിരിക്കണം. അതല്ലെങ്കില്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുവാനുള്ള ആദ്യ തീയതിയുടെ ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും ചെയ്യണം. ഇതില്‍ ഏതാണ് നേരത്തെ വരുന്നതെങ്കില്‍ അതായിരിക്കും പരിഗണിക്കുക. നിശ്ചിത സ്ഥാനാർഥിയെ തെരഞ്ഞെടുത്തു എന്നുള്ള വിവരം, അത് സംഭവിച്ച് 72 മണിക്കൂറിനകം തന്നെ പാര്‍ട്ടി അറിയിച്ചിരിക്കണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ നിശ്ചിത രാഷ്ടീയ പാര്‍ട്ടി സുപ്രീം കോടതിയുടെ വിധി ലംഘിച്ചതായി കാട്ടി കോടതി അലക്ഷ്യത്തിന് കേസെടുക്കുവാന്‍ നിര്‍ദ്ദേശിക്കുവാന്‍ കൃത്യമായി തയ്യാറാകണം തെരഞ്ഞെടുപ്പ് കമ്മിഷനും.
അത്തരം നിര്‍ബന്ധമായും ചെയ്യേണ്ട വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും ഒക്കെ ചില ധാര്‍മികമായ സമ്മര്‍ദ്ദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സൃഷ്ടിക്കും എന്ന് കണക്കാക്കപ്പെടുന്നു. അതോടൊപ്പം തന്നെ സ്ഥാനാർഥിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം ഉണ്ടാക്കാനും ഇത് സഹായിക്കും. പക്ഷെ ഈ പുതിയ വിധി നടപ്പിലാക്കിയാല്‍ പോലും അത് രാഷ്ട്രീയത്തില്‍ കുറ്റവാളികളുടെ പ്രവേശനം തടയുന്നതിന് സഹായകരമാവുന്നില്ല. സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റീസ് (സി എസ് ഡി എസ്) നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 65 ശതമാനം ഇന്ത്യന്‍ വോട്ടര്‍മാരും പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും, വളരെ കുറച്ച് പേര്‍ മാത്രമേ സ്ഥാനാർഥിയുടെ നിലവാരത്തെ മനസ്സില്‍ കണക്കാക്കി കൊണ്ട് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നുള്ളൂ എന്നുമാണ്. ധാര്‍മികമായ സമ്മര്‍ദ്ദങ്ങളെ അവഗണിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റകൃത്യ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ തുടര്‍ന്നും തെരഞ്ഞെടുപ്പിന് നിര്‍ത്തിയാല്‍ ഈ സ്ഥാനാർഥികള്‍ ദേശീയ പാര്‍ലിമെന്‍റിലേക്കോ സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലേക്കോ തുടര്‍ന്നും തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടേയിരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാരങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് 2018-സെപ്റ്റംബറിലെ വിധിയിലൂടെ സുപ്രീം കോടതി രാഷ്ട്രീയത്തിലെ കുറ്റകൃത്യ വല്‍ക്കരണം തടയുവാനുള്ള ഉത്തരവാദിത്തം പാര്‍ലിമെന്‍റിനെ ഏല്‍പ്പിച്ചത്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന വ്യക്തികള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുവാന്‍ കോടതി ആ വിധിയിലൂടെ പാര്‍ലിമെന്‍റിനോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷെ ഒന്നും നടന്നില്ല.
കുറ്റവാളികള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് തടയുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വേണ്ടത്ര ശാക്തീകരിക്കുന്നുണ്ടാവില്ല ഈ വിധി. പക്ഷെ സാമൂഹിക മാധ്യമങ്ങള്‍ പ്രചാരണത്തിനായി വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന ഇക്കാലത്തെ ലോകത്തില്‍ പാര്‍ട്ടികള്‍ തങ്ങളുടെ അണികളുടെ പിന്തുണ തേടുന്നതിനായി ഹാഷ്ടാഗുകളും ട്രെന്‍ഡുകളുമൊക്കെ സൃഷ്ടിച്ച് പോരാടുന്നു. സ്ഥാനാർഥികളെ കുറിച്ചുള്ള അത്തരം വിവരങ്ങള്‍, അത് കറപുരണ്ടതായി മാറിയാല്‍, ആ രാഷ്ട്രീയ പാര്‍ട്ടിയേയും സ്ഥാനാർഥിയേയും ഒരുപോലെ അസ്വസ്ഥകരമായ സ്ഥിതി വിശേഷത്തില്‍ കൊണ്ടു ചെന്നെത്തിക്കും എന്നതിനാല്‍ പാര്‍ട്ടി ടിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ അവര്‍ കൂടുതല്‍ കരുതലെടുക്കുവാനുള്ള സാധ്യത ഉണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന പുതിയ വിധി പാര്‍ട്ടികള്‍ക്കു മേല്‍ ധാര്‍മികമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കുവാനേ കഴിയൂ. അതേ സമയം നീതിന്യായ വ്യവസ്ഥയില്‍ ഒരു സമഗ്ര പരിഷ്‌കാരം ഉണ്ടായാല്‍ മാത്രമേ രാഷ്ട്രീയത്തിന്‍റെ കുറ്റകൃത്യ വല്‍ക്കരണം തടയുവാന്‍ കഴിയുകയുള്ളൂ. നീതിന്യായ വ്യവസ്ഥ അതിവേഗം പ്രവര്‍ത്തിക്കുകയും, തങ്ങള്‍ക്ക് മുന്നില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന കേസുകളുടെ എണ്ണം കോടതികൾ ഗണ്യമായി കുറയ്‌ക്കേണ്ടതും അനിവാര്യമായ കാര്യങ്ങളാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തടയുവാനുള്ള കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കീഴ് കോടതികളില്‍ നിന്നു തന്നെ നടപ്പാക്കേണ്ടതുണ്ട് എന്നത് ഒരു നല്ല ആശയമാണ്. ഇന്ന് സ്ഥാനാർഥികളുടെ പണക്കരുത്തും കൈകരുത്തും, ഊര്‍ജ്ജ്‌സ്വലമായ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ജനാധിപത്യ മൂല്യങ്ങളെ കരിനിഴലില്‍ ആക്കുകയാണ് ചെയ്യുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മൾ ഏത് തരത്തിലുള്ള വലിയ ജനാധിപത്യം എന്നുള്ളതില്‍ നമ്മള്‍ അഭിമാനിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. സഭയിലേക്ക് കുറ്റവാളികളെ തെരഞ്ഞെടുക്കുന്ന ഒരു ജനാധിപത്യമാണോ അതോ കുറ്റവാളികളെ മത്സരിക്കുന്നതില്‍ നിന്നും തടയുന്ന ജനാധിപത്യമാണോ അഭിമാനകരം? സമയം അതിവേഗം കടന്നു പോയ്‌കൊണ്ടിരിക്കവെ, ഇന്നത്തെ ഈ നിര്‍ണ്ണായകമായ ഘട്ടത്തില്‍ മുന്‍പൊന്നും ഇല്ലാത്ത വിധം രാഷ്ട്രീയത്തെ ശുദ്ധീകരിക്കുവാനുള്ള ആവശ്യം ഉയര്‍ന്നു വരേണ്ടത് അടിയന്തിരമായിരിക്കുന്നു. ഏറെ വൈകി കഴിയുന്നതിനു മുന്‍പായി അത് നമ്മള്‍ കേള്‍ക്കേണ്ടിയിരിക്കുന്നു.
*സഞ്ജയ് കുമാര്‍: സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിലെ (സി എസ് ഡി എസ്) പ്രൊഫസറാണ്. ഒരു രാഷ്ട്രീയ വിശകലന വിദഗ്ധനും, രാഷ്ട്രീയ കമന്‍റേറ്ററും, അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് ശാസ്ത്ര വിദഗ്ധനുമാണ്.
* നീല്‍ മാധവ്: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു ജേണലിസം വിദ്യാര്‍ത്ഥിയാണ്. അതോടൊപ്പം തന്നെ അദ്ദേഹം ഡല്‍ഹിയിലെ സി എസ് ഡി എസിന്‍റെ ഗവേഷണ പരിപാടിയായ ലോക്‌നീതിയില്‍ ഗവേഷണവും നടത്തി വരുന്നു.