ന്യൂഡൽഹി: ദുർഗാപൂരിലെ സിഎസ്‌ഐആർ-സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഇആർഐ) ശാസ്ത്രജ്ഞർ രണ്ട് മൊബൈൽ ഇൻഡോർ അണുനാശിനി സ്‌പ്രേയര്‍ യൂണിറ്റുകൾ വികസിപ്പിച്ചു. രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാനും അണുവിമുക്തമാക്കാനും ഈ യൂണിറ്റുകൾക്ക് സാധിക്കും. പ്രത്യേകിച്ച് ആശുപത്രികൾ അണുവിമുക്തമാക്കാൻ ഇത് സഹായിക്കുന്നു. ബാറ്ററി പവർഡ് അണുനാശിനി സ്‌പ്രേയര്‍ (ബിപിഡിഎസ്), ന്യൂമാറ്റിക് ഓപ്പറേറ്റഡ് മൊബൈൽ ഇൻഡോർ അണുനശീകരണം (പിഒഎംഐഡി)എന്നീ യൂണിറ്റുകളാണ് വികസിപ്പിച്ചത്. ടേബിളുകൾ, ലൈറ്റ് സ്വിച്ചുകൾ, ഹാൻഡിലുകൾ, ഡെസ്കുകൾ, ഫോണുകൾ, കീബോർഡുകൾ, ടോയ്‌ലറ്റുകൾ എന്നിവ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഇവ ഉപയോഗിക്കാം. കൊവിഡ് വൈറസ് പകരുന്നത് തടയാൻ ഇത് സഹായിക്കും. താഴത്തെയും മുകളിലെയും നിരകളിൽ സ്ഥിരവും വഴക്കമുള്ളതുമായ നോസലുകളുടെ എണ്ണം അനുസരിച്ചാണ് വൃത്തിയാക്കാനും അണുവിമുക്തമാക്കാനും കഴിയുക. രണ്ട് ഘട്ടങ്ങളായുള്ള സ്‌പ്രേയിങ് യൂണിറ്റുകളും പ്രത്യേക സ്റ്റോറേജ് ടാങ്കുകളും ഉപയോഗിച്ചാണ് ബിപിഡിഎസ്, പിഒഎംഐഡി എന്നിവയിലെ സ്‌പ്രേയര്‍ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാല് ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റീൽ ഫ്രെയിമുകള്‍ ഉപയോഗിച്ചാണ് പിഒഎംഐഡി നിർമിച്ചിരിക്കുന്നത്. ഇതിൽ നാല് കംപ്രസ്സറുകൾ, പൈപ്പിംഗ്, ഫിറ്റിംഗ്സ്, സ്പ്രേ നോസലുകൾ എന്നിവ ഉൾപ്പെടുന്നു. കൈയ്യിൽ പിടിക്കാവുന്ന ഫ്ലെക്സിബിൾ സ്പ്രേ ആവശ്യാനുസരണം ഏത് ദിശയിലും ഉപയോഗിക്കാം. 10 ലിറ്റർ ശേഷിയുള്ള രണ്ട് സംഭരണ ടാങ്കുകൾ ഇതിലുണ്ട്. രണ്ട് നോസൽ സ്പ്രേ സിസ്റ്റവും വിപുലീകൃത ആർമ് സ്പ്രേ യൂണിറ്റും ഉള്ള കോർഡ്‌ലെസ്സ് മെഷീനാണ് ബിപിഡിഎസ് യൂണിറ്റ്. ഒരൊറ്റ ചാർജിൽ 20 ലിറ്റർ സംഭരണ ശേഷിയും നാല് മണിക്കൂർ ബാറ്ററി ബാക്കപ്പ് സമയവുമുണ്ട്. സിസ്റ്റത്തിന്‍റെ മൊത്തം ഭാരം 25 കിലോ ആണ്. സ്പ്രേ ചെയ്ത അണുനാശിനിക്ക് ദ്രാവകത്തിന്‍റെ ഉപരിതല വിസ്തീർണ്ണം ഉൾക്കൊള്ളാൻ കഴിയുമെന്ന് സിഎസ്‌ഐആർ-സിഎംഇആർഐ ഡയറക്ടർ പ്രൊഫ. ഹരീഷ് ഹിരാനി പറഞ്ഞു. കൊവിഡ് വൈറസിന്‍റെ വ്യാപനം തടയുന്നതിനായി കാര്യക്ഷമവും ഫലപ്രദവുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ സിഎസ്‌ഐആർ-സിഎംഇആർഐ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂളുകളിലും വീടുകളിലും ഉപയോഗിക്കുന്നതിന് ഒതുക്കമുള്ള ഉപകരണങ്ങളുടെ വികസനമാണ് അടുത്ത ഘട്ടം ലക്ഷ്യമിടുന്നതെന്ന് പ്രൊഫസർ ഹിരാനി കൂട്ടിച്ചേർത്തു.