ശ്രീനഗർ: സിആർപിഎഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു. ജമ്മു കശ്‌മീരിലെ കൊവിഡ് മരണസംഖ്യ 42 ആയി ഉയർന്നു. ജമ്മു കശ്‌മീരിൽ ആദ്യമായാണ് ജവാൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് അനന്ദ്നാഗ് ജില്ലയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ 40 കാരനായ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ജവാന്‍റെ സാമ്പിൾ വെള്ളിയാഴ്‌ചയാണ് പരിശോധനക്ക് അയച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്‌ച രാത്രിയാണ് ജവാൻ മരിച്ചത്.