റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നക്സലുകൾ കൊല്ലപ്പെട്ടെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സി.ആർ.പി.എഫ് കോൺസ്റ്റബിൾ കമ്ത പ്രസാദ് ആണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫിനൊപ്പം കോബ്രയും (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി പട്രോളിങ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. എന്നാൽ മാവോയിസ്റ്റുകളെ പിടികൂടാൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
നക്‌സല്‍ ഏറ്റുമുട്ടല്‍; സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
സി.ആർ.പി.എഫ് കോൺസ്റ്റബിൾ കമ്ത പ്രസാദ് ആണ് വെടിയേറ്റ് മരിച്ചത്.
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നക്സലുകൾ കൊല്ലപ്പെട്ടെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സി.ആർ.പി.എഫ് കോൺസ്റ്റബിൾ കമ്ത പ്രസാദ് ആണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫിനൊപ്പം കോബ്രയും (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി പട്രോളിങ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. എന്നാൽ മാവോയിസ്റ്റുകളെ പിടികൂടാൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
https://www.ndtv.com/india-news/crpf-jawan-killed-in-naxal-encounter-in-chhattisgarh-2128549
Conclusion: