ETV Bharat / bharat

ക്വാറന്‍റൈൻ കാലാവധി കഴിഞ്ഞെത്തിയ സിആര്‍പിഎഫ് ജവാൻ മരിച്ചു

മെയ്‌ എട്ടിന് പുറത്തുവന്ന ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Central Reserve Police Force  frontline warrior  COVID-19 warriors  CRPF jawan died of COVID-19  COVID-19 pandemic  Coronavirus outbreak  Rajasthan  ക്വാറന്‍റൈൻ  സിആര്‍പിഎഫ് ജവാൻ മരിച്ചു  സിആര്‍പിഎഫ്  ജയ്‌പൂര്‍  കൊവിഡ് 19
ക്വാറന്‍റൈൻ കാലാവധി കഴിഞ്ഞെത്തിയ സിആര്‍പിഎഫ് ജവാൻ മരിച്ചു
author img

By

Published : May 11, 2020, 10:13 AM IST

ജയ്‌പൂര്‍: 14 ദിവസത്തെ ക്വാറന്‍റൈൻ കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് ജയ്‌പൂരില്‍ മടങ്ങിയെത്തിയ സിആര്‍പിഎഫ് ജവാൻ മരിച്ചു. ശനിയാഴ്‌ച രാത്രി ഡല്‍ഹിയില്‍ നിന്നെത്തിയ ഇയാളെ ഞായറാഴ്‌ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സാമ്പിൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ഡോ.സുന്ദര്‍പാല്‍ യാദവ് പറഞ്ഞു.

ഇയാൾക്ക് തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് ഡല്‍ഹിയില്‍ ക്വാറന്‍റൈൻ ചെയ്‌തിരുന്നു. അതേസമയം മെയ് എട്ടിന് ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സാമ്പിൾ എടുക്കാൻ വന്ന ഒരു ഡോക്‌ടര്‍ ഒഴികെ സർക്കാർ ഉദ്യോഗസ്ഥരാരും ഇവിടെ എത്തിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.