ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിആര്‍പിഎഫ് എഎസ്ഐ നിത്ര പാല്‍ സിങ്ങാണ് മരിച്ചത്. ആറ് ദിവസമായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഗന്ധേര്‍ബാല്‍ ജില്ലയില്‍ ഡിസിസി തെരഞ്ഞെടുപ്പിനിടെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എഎസ്ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡിസംബര്‍ 23നായിരുന്നു ആക്രമണം നടന്നത്. ഷെരിഇ കശ്‌മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24ന് മൃത്യുഞ്ജോയ് ചെറ്റിയ എന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളും ചികില്‍സയിലിരിക്കെ മരിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
ഗന്ധേര്‍ബാല്‍ ജില്ലയില്‍ ഡിസിസി തെരഞ്ഞെടുപ്പിനിടെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് എഎസ്ഐ നിത്ര പാല്‍ സിങ്ങാണ് മരിച്ചത്