ചണ്ഡിഗഡ്: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമിരീന്ദര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തിലെ മൂന്ന് പേരെകൂടിയാണ് അറസ്റ്റ് ചെയ്തത്. സ്വാന്‍, മുഹബത്ത്, ഷാരുക് ഖാന്‍ എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് 11 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി ഡി.ജി.പി ദിനകര്‍ ഗുപത് പറഞ്ഞു. പത്താന്‍ കേട്ട് ജില്ലയില്‍ ഓഗസ്റ്റ് 19നാണ് കേസ് രജിസ്റ്റര്‍ ചെയതത്.
റെയ്നയുടെ അമ്മാവനായ കോണ്‍ട്രാക്ടര്‍ അശോക് കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ കൗശല്‍ കുമാര്‍ ഓഗസ്റ്റ് 31ന് കൊല്ലപ്പെട്ടു. ഭാര്യ ആശ റാണിയുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രി വിട്ടു. കേസ് പ്രത്യേക അന്വേണ സംഘം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേസിന്‍റെ ഭാഗമായി നൂറിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ പത്താന്‍ കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 1530 രൂപയും രണ്ട് സ്വര്‍ണ മോതിരവും ഒരു സ്വര്‍ണ മാലയും രണ്ട് മരത്തിന്‍റെ ഊന്നുവടികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പഞ്ചാബ് ഉത്തര്‍ പ്രദേശ് ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘങ്ങളാണ് ഇവരെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇവരെ കൂടാതെ റീന്ദ, ഗോലു, സജന്‍ തുടങ്ങി മറ്റ് മുന്ന് പേര്‍കൂടി സംഘത്തിലുണ്ടായിരുന്നു. ഓഗസ്റ്റ് 12നാണ് ഓട്ടോയില്‍ ഇവര്‍ പത്താന്‍കോട്ടേക്ക് പുറപ്പെട്ടത്. ശേഷം ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ കയറി കളവിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി. 14-ാം തിയതി ജാഗ്രണനില്‍ കളവ് നടത്തിയ സംഘം 15ന് പത്താന്‍ കോട്ടേക്ക് പോകുകയായിരുന്നു.
പ്രതികളില്‍ ഒരാളായ സഞ്ജുവിന് കൊലപാതകം നടന് പ്രദേശത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ മോഷണ സംഘത്തിലെ അഞ്ചുപോരാണ് അശോക് കുമാറിന്‍റെ വീട്ടില്‍ മോഷണവും കൊലപാതകവും നടത്തിയതന്നും ഡി.ജി.പി അറിയിച്ചു.