ന്യൂഡൽഹി: ദ്വീപ് രാഷ്‌ട്രമായ മാലിയിലെ ക്രിക്കറ്റ് ടീമിന്‍റെ ശേഷി വർധിപ്പിക്കുന്നതിനായി ടീമുകൾക്ക് ഉടൻ തന്നെ പരിശീലനം നൽകാൻ ഇന്ത്യ ഒരുങ്ങുന്നു. ഒരു മാസത്തെ തീവ്ര പരിശീലനത്തിനായി മാലിയിലെ ദേശീയ പുരുഷ- വനിതാ ടീമുകൾ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് മാലി ഇന്ത്യൻ എംബസി ഔദ്യോധികമായി പ്രഖ്യാപിച്ചു. മാലി പരിശീലകർക്കായി നടത്തിയ ഒരാഴ്‌ച നീണ്ട ലെവൽ -2 പരിശീലനം നവംബർ 14ന് അവസാനിച്ചു. അതിന്‍റെ തുടർച്ചയായി ഷാവിർ താരാപോരിന്‍റെ നേതൃത്വത്തിൽ രണ്ട് ബിസിസിഐ അമ്പയർ കോച്ചുകൾ നവംബർ 19 മുതൽ 26 വരെ ലെവൽ-2 പരിശീലനം നടത്തുകയാണ്.
-
BCCI in its effort to support the development of Cricket of its neighbouring countries, recently conducted a Level 2 Coaching Course in Maldives. The 7-day course was curated and delivered by the National Cricket Academy Coaching Faculty in conjunction with the @MEAIndia pic.twitter.com/ae7RGoezPt
— BCCI (@BCCI) November 18, 2019 " class="align-text-top noRightClick twitterSection" data="
">BCCI in its effort to support the development of Cricket of its neighbouring countries, recently conducted a Level 2 Coaching Course in Maldives. The 7-day course was curated and delivered by the National Cricket Academy Coaching Faculty in conjunction with the @MEAIndia pic.twitter.com/ae7RGoezPt
— BCCI (@BCCI) November 18, 2019BCCI in its effort to support the development of Cricket of its neighbouring countries, recently conducted a Level 2 Coaching Course in Maldives. The 7-day course was curated and delivered by the National Cricket Academy Coaching Faculty in conjunction with the @MEAIndia pic.twitter.com/ae7RGoezPt
— BCCI (@BCCI) November 18, 2019
അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാർച്ചിൽ നടത്തിയ മാലി സന്ദർശനവേളയിൽ ഇന്ത്യൻ സർക്കാരിനോട് മാലിദ്വീപിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ ആവശ്യപ്പെടുകയുണ്ടായി. ഈ വർഷം ജൂണിൽ നടന്ന സന്ദർശനത്തിൽ ഈ ആവശ്യം അംഗീകരിച്ചതായി മോദി അറിയിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ദ്വീപിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാനുള്ള വഴിയൊരുക്കും. ജൂൺ എട്ടിന് നടന്ന ഔദ്യോഗിക സന്ദർശനത്തിൽ പ്രസിഡന്‍റ് ഇബ്രാഹിം സോളിഹിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ താരങ്ങളും ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് നരേന്ദ്ര മോദി സമ്മാനിച്ചു.
-
Thanks to @BCCI and their National Cricket Academy team of dedicated and professional staff 🏏🏏🏏🇲🇻🇮🇳🤝 https://t.co/yfGKJCEUz8
— Maldives Cricket (@maldivescricket) November 18, 2019 " class="align-text-top noRightClick twitterSection" data="
">Thanks to @BCCI and their National Cricket Academy team of dedicated and professional staff 🏏🏏🏏🇲🇻🇮🇳🤝 https://t.co/yfGKJCEUz8
— Maldives Cricket (@maldivescricket) November 18, 2019Thanks to @BCCI and their National Cricket Academy team of dedicated and professional staff 🏏🏏🏏🇲🇻🇮🇳🤝 https://t.co/yfGKJCEUz8
— Maldives Cricket (@maldivescricket) November 18, 2019
അഫ്‌ഗാൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനത്തിൽ ഇന്ത്യ വഹിക്കുന്ന പങ്ക് വളരെയധികം പ്രയോജനമുള്ള കാര്യമാണെന്ന് തികഞ്ഞ ക്രിക്കറ്റ് ആരാധകനായ മാലി പ്രസിഡന്‍റ് ഇബ്രാഹിം സോളിഹ് ചൂണ്ടിക്കാട്ടി. 2015ലെ ബിസിസിഐയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള കരാർ പ്രകാരം അഫ്‌ഗാനിസ്ഥാന് ഡൽഹിയിലെ നോയിഡയിലുള്ള ഷാഹിദ് വിജയ് സിങ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സിൽ പരിശീലനം നേടാൻ അനുവദിച്ചിട്ടുണ്ട്. ഇന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ താരങ്ങൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് രംഗത്തെ മികവുറ്റ പ്രതിഭകളാണ്. ടെസ്റ്റ് പ്ലേയിങ് പദവിയിലേക്ക് അഫ്‌ഗാനെ നയിച്ചത് ഇന്ത്യയുടെ സഹായത്താലാണ്.
ഹുൽഹുമാലെയിൽ മാലിയിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനും യുവ ക്രിക്കറ്റ് താരങ്ങൾക്കും ദേശീയ ടീമുകൾക്കും പരിശീലനം നൽകി അയൽരാജ്യത്തെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നുള്ള നയം ഇന്ത്യ വ്യക്‌തമാക്കി. ജനുവരിയിൽ ടി ട്വിന്‍റിയിൽ അരങ്ങേറ്റം കുറിച്ചതിനെതുടർന്ന് ഈ വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ഐസിസി മാലദ്വീപിന് പച്ചക്കൊടി കാണിച്ചു.