ETV Bharat / bharat

കൊവിഡ് 19; മലയാളിയായ 70 വയസുകാരിക്ക് മംഗളൂരുവില്‍ രോഗമുക്തി - wenlock district hospital

വെൻലോക് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഇവരുടെ അവസാന രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവായി.

Covide-19: 70-year-old Kerala woman discharged from Mangalore hospital  കൊവിഡ് 19  കേരള കൊവിഡ് വാർത്ത  മലയാളിക്ക് മംഗളൂരുവില്‍ രോഗമുക്തി  വെൻലോക് ജില്ല ആശുപത്രി  wenlock district hospital  Mangalore hospital
കൊവിഡ് 19; കേരളത്തില്‍ നിന്നുള്ള 70 വയസുകാരിക്ക് മംഗളൂരുവില്‍ രോഗമുക്തി
author img

By

Published : Apr 13, 2020, 11:33 AM IST

മംഗളൂരു: കൊവിഡ് ബാധിതയായ കേരളത്തില്‍ നിന്നുള്ള 70 വയസുകാരിക്ക് മംഗളൂരുവില്‍ രോഗമുക്തി. വെൻലോക് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് കൊവിഡ് രോഗം ഭേദമായതോടെ ആശുപത്രി വിട്ടത്.

മാർച്ച് 9നാണ് സൗദി അറേബ്യയില്‍ നിന്ന് ഇവർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. പനിയെ തുടർന്ന് മാർച്ച് 19ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയ്ക്ക് ശേഷം മാർച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്.

വെൻലോക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ ചികിത്സയിലായിരുന്നു ഇവർ. ഏപ്രില്‍ 7, 8 തീയതികളില്‍ നടത്തിയ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെയാണ് ഇവർക്ക് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്.

ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ പോസ്റ്റീവായ 12 പേരില്‍ 7 പേർക്ക് രോഗം ഭേദമായി. നിലവില്‍ 5 പേർ മാത്രമാണ് ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.