ETV Bharat / bharat

ഡൽഹിയിൽ കോവിഡ് ചികിത്സയില്‍ സുതാര്യത കുറവെന്ന് ആരോപണം - ഡൽഹിയിൽ കോവിഡ് ചികിത്സയില്‍ സുതാര്യത കുറവ്

ഡൽഹിയിലെ പല ആശുപത്രി മാനേജ്മെന്‍റ്കള്‍ക്കും കൊവിഡ് ചികിത്സയുടെ ചിലവ് പങ്കിടുന്നതിൽ താല്‍പര്യം ഇല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇടി‌വി ഭാരത് ഇക്കാര്യത്തിൽ പല ആശുപത്രികളുമായും സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി അവർ ഈടാക്കുന്ന തുക വെളിപ്പെടുത്താൻ തയ്യാറായില്ല

Covid Treatment in Delhi  ഡൽഹിയിൽ കോവിഡ് ചികിത്സയില്‍ സുതാര്യത കുറവ്  ഡൽഹിയിൽ കോവിഡ്
ഡൽഹി
author img

By

Published : Jul 25, 2020, 11:45 AM IST

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് അടുത്തിടെ സംസ്ഥാന സർക്കാർ ഏകീകരിച്ചിരിന്നു. എന്നാൽ ഈ ആശുപത്രികളിൽ പലതും രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ചിലവ് വിശദാംശങ്ങൾ പങ്കിടുന്നതിൽ വിമുഖത കാണിക്കുന്നു. രോഗ പകര്‍ച്ച വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ ഇത്തരം നിരവധി പരാതികൾ ഉയർന്നു വരുന്നു. കൊവിഡ് രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ആശുപത്രികൾ വിസമ്മതിക്കുകയും ഒരു നിര്‍ദ്ദിഷ്ട തുക കെട്ടിവെച്ചു പ്രവേശനം നേടാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, രോഗികളിൽ മിക്കവർക്കും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വീടുകളിലെ ക്വാറന്‍റീനില്‍ തന്നെ ചികിത്സ നൽകാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാക്സ്, സർ ഗംഗാരം, ബി. എൽ. കപൂർ, വെങ്കിടേശ്വർ എന്നീ ഹോസ്പിറ്റലുകളില്‍ ചികിത്സാ ചിലവിനെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇടിവി ഭാരത് ബന്ധപ്പെട്ടിരിന്നു. ഈ ആശുപത്രികളുമായി ഫോണിൽ എന്തു സംസാരിച്ചു എന്നതിനേക്കാള്‍ ഡൽഹിയിലെ കൊറോണയുടെ അവസ്ഥ എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്.

കൊവിഡ്-19 ഡൽഹിയില്‍

ഡൽഹി സർക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ദേശീയ തലസ്ഥാനത്ത് കൊറോണയുടെ അവസ്ഥ മെച്ചപ്പെടുകയാണ്. ഡൽഹിയിൽ 1,22,793 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുകയും 3,628 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഡൽഹിയിൽ 16,031 സജീവ കൊറോണ കേസുകളുണ്ട്. അതിൽ 8819 എണ്ണം വീടുകളിലെ ക്വാറന്‍റീനില്‍ ആണ്. ഡൽഹി സർക്കാർ ആശുപത്രികളിലെ കൊവിഡ് രോഗികൾക്കായി നീക്കി വെച്ച 12,000 കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നു എന്നത് ശ്രദ്ധേയമാണ്.

കൊവിഡ് 19 ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ നിശ്ചയിക്കുന്നു

കൊവിഡ് ഭീതി അതിന്‍റെ പാരമ്യത്തിലെത്തുമ്പോഴും സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നു. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ പോലും തയ്യാറാകാത്ത ദിവസങ്ങളായിരുന്നു ഈ അവസ്ഥ. ആരെയെങ്കിലും പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ, ലക്ഷങ്ങള്‍ വരെ ഫീസ് ഈടാക്കും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട്, കൊറോണ രോഗികളുടെ ചികിത്സാച്ചെലവ് വിവിധ വിഭാഗങ്ങളാക്കി സർക്കാർ ചിട്ടപ്പെടുത്തി. നിശ്ചയിച്ച പ്രതിദിന നിരക്കിൽ കൂടുതല്‍ ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് ഡൽഹി സര്‍കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

* ഐസോലേഷന്‍ ബെഡ് : 8,000 രൂപ മുതൽ 10,000 രൂപ

* വെന്‍റിലേഷൻ ഇല്ലാതെ ഐസിയു 13,000 രൂപ മുതൽ 15,000 രൂപ വരെ

* ഐസിയു വെന്‍റിലേറ്ററിനൊപ്പം 15,000 മുതൽ 18,000 രൂപ വരെ

(നിരക്കിൽ പിപിഇ കിറ്റുകളുടെ വിലയും ഉൾപ്പെടുന്നു)

കൊവിഡ് രോഗികളുടെ പ്രവേശനം സംബന്ധിച്ച് ഡൽഹിയിലെ വിവിധ ആശുപത്രികളുമായി ഇടിവി ഭാരത് ബന്ധപ്പെട്ടു. സർ ഗംഗാരം ആശുപത്രി ഒഴികെ മറ്റ് ആശുപത്രികളിൽ നിന്ന് നേരായ ഉത്തരങ്ങളൊന്നും ലഭിച്ചില്ല. കൊറോണ രോഗികളുടെ പ്രവേശനം സംബന്ധിച്ച വിവരം അന്വേഷിച്ചു വ്യത്യസ്ത സമയങ്ങളിൽ സാകേത്തിലെ മാക്സ് ഹോസ്പിറ്റലിലേക്ക് മൂന്നോ നാലോ കോളുകൾ വിളിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭ്യമാക്കിയില്ല.

സർ ഗംഗാരം ഹോസ്പിറ്റലിൽ നിന്നുള്ള പ്രതികരണം

സർ ഗംഗാരം ആശുപത്രിയിൽ നിന്നുള്ള പ്രതികരണം പൂര്‍ണമായിരിന്നു. കൊറോണ രോഗികൾക്കുള്ള കിടക്കകൾ ലഭ്യമാണെന്ന് കോൾ ലഭിച്ച വ്യക്തി സമ്മതിച്ചു. നിലവിലെ അവസ്ഥ പങ്കുവെച്ച് രോഗിയെ പ്രവേശിപ്പിക്കാനും നിർദ്ദേശം നൽകി. ആവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം ഉറപ്പുനൽകി. ആശുപത്രി അതികൃതര്‍ മറ്റ് നിരക്കുകളും പങ്കിട്ടു.

ബി എൽ കപൂർ, വെങ്കടേശ്വര ഹോസ്പിറ്റലുകൾ

ബി‌എൽ കപൂർ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോൾ, രോഗിയെ ആദ്യം പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ മാത്രമേ ചികിത്സാ ചെലവ് അറിയാൻ കഴിയൂ എന്നും അറിയിച്ചു. എന്നിരുന്നാലും, ഏകദേശ കണക്ക് ചോദിച്ചപ്പോൾ, രോഗിയെ പ്രവേശിപ്പിക്കാതെ ചികിത്സാ നിരക്കുകൾ സംബന്ധിച്ച് ഒന്നും പറയാനാവില്ലെന്ന് ആശുപത്രി അതികൃതര്‍. ഒരു കൊറോണ രോഗിയെ വെന്‍റിലേറ്റർ ഉപയോഗിച്ച് ചികിത്സിക്കുന്നതിനുള്ള പരമാവധി ചെലവിനെക്കുറിച്ച് ചോദിച്ചപ്പോൾ, രോഗിയെ പ്രവേശിപ്പിച്ചതിനുശേഷം മാത്രമേ ചെലവ് അറിയാന്‍ കഴിയുകയുള്ളൂ എന്ന് ആശുപത്രി അതികൃതര്‍ വീണ്ടും അവര്‍ത്തിച്ചു. വെങ്കിടേശ്വർ ആശുപത്രിയിൽ, ഞങ്ങളുടെ ഫോൺ കോളുകൾ ബന്ധപ്പെട്ട വ്യക്തിക്ക് കൈമാറി, പക്ഷേ ഞങ്ങൾ ഒരിക്കലും സംസാരിക്കാന്‍ ആയില്ല.

വിദഗ്ദ്ധ അഭിപ്രായം എന്താണ്?

ഡൽഹിയിലെ 15 മുതൽ 20 ശതമാനം വരെ ജനങ്ങൾക്ക് ഇതിനകം കൊവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ ഓഫ് ഏഷ്യ, ഓഷ്യാനിയ പ്രസിഡന്‍റ് ഡോ. കെ. കെ. അഗർവാൾ പറഞ്ഞു. കൊവിഡ് ചികിത്സയ്ക്കുള്ള നിരക്ക് സർക്കാർ ഇതിനകം തന്നെ നിശ്ചയിച്ചിട്ടുണ്ട്, ആശുപത്രികൾ ഈ നിരക്കുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. രോഗിയായ ആള്‍ക്ക് ഓക്സിജൻ ആവശ്യമില്ലെങ്കിൽ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കരുത്. ആർക്കെങ്കിലും ആശുപത്രിയിൽ പ്രവേശനം ആവശ്യമുണ്ടെങ്കിൽ ആശുപത്രിയിൽ പോകാം. പക്ഷേ അമിത ചാർജ് ഈടാക്കാന്‍ പാടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.