ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റിൽ നിന്നും 3,100 കോടി രൂപ അനുവദിച്ചു. മൊത്ത തുകയിൽ നിന്നും 2,000 കോടി രൂപ 50,000 വെന്‍റിലേറ്ററുകൾ വാങ്ങുന്നതിന് വിനിയോഗിക്കും. 1,000 കോടി രൂപ കുടിയേറ്റ തൊഴിലാളികൾക്ക് സൗകര്യമൊരുക്കുന്നതിനും 100 കോടി രൂപ വാക്‌സിൻ വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. 2020 മാർച്ച് 27ന് രൂപീകരിച്ച ട്രസ്റ്റിന്‍റെ അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ. പാക്കേജ് പ്രഖ്യാപിക്കുമ്പോൾ സംഭാവന നൽകിയ എല്ലാവരോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ മുഖേന ബന്ധപ്പെട്ട ജില്ലാ കലക്‌ടർ, ജില്ലാ മജിസ്‌ട്രേറ്റ്, മുനിസിപ്പൽ കമ്മീഷണർ എന്നിവരിലേക്ക് ഫണ്ട് എത്തിക്കും.
കൊവിഡ് പ്രതിരോധത്തിനായി 3,100 കോടി രൂപ അനുവദിച്ച് പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റ് - 3100 crore
2,000 കോടി രൂപ വെന്‍റിലേറ്ററുകൾ വാങ്ങുന്നതിനും 1,000 കോടി രൂപ കുടിയേറ്റ തൊഴിലാളികൾക്കും 100 കോടി രൂപ വാക്‌സിൻ വികസിപ്പിക്കുന്നതിനും ഉപയോഗിക്കും