ഭോപാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. അതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെടുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മധ്യപ്രദേശിലാണ്. ആരോഗ്യ പ്രവര്‍ത്തരും ഉദ്യോഗസ്ഥരും അടക്കം 50ല്‍ അധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇത് കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 30 പേരാണ് സംസ്ഥാനത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചത്.
ലോകത്ത് രോഗം പടര്‍ന്ന് പിടിക്കുന്നതില്‍ ഒമ്പതാം സ്ഥാനത്താണ് മധ്യപ്രദേശ്. മാര്‍ച്ച് 20ന് ആണ് രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 25ന് ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഏറ്റവും കൂടുതല്‍ ഇൻഡോറിലാണ്. കാര്‍ഗണ്‍, ചിന്ത്വാര ജില്ലകളിലും മരണ സംഖ്യ ഉയരുന്നുണ്ട്. ഏഴ് ടെസ്റ്റിങ്ങ് ലാബുകളാണ് സംസ്ഥാനത്തുള്ളത്.
കൂടാതെ 50000 റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇവ ഉടന്‍ വിതരണം ചെയ്യും. ഇതിനിടെ ഇൻഡോറിലും ഭോപ്പാലിലും ആരോഗ്യ വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.